Breaking News

Trending right now:
Description
 
Mar 21, 2016

ലണ്ടിനില്‍ ഡയാന രാജകുമാരിക്കായി നാലാമത്തെ സ്‌മാരകം നിര്‍മാണത്തില്‍

image ഡയാനാ രാജകുമാരിയുടെ 20-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ വീണ്ടും സ്‌മാരകം നിര്‍മിക്കുന്നു. ഉചിതമായ സ്‌മാരകം ഇതുവരെ നിര്‍മിച്ചില്ലെന്ന വര്‍ഷങ്ങളായുള്ള വിമര്‍ശനത്തെ തുടര്‍ന്നാണ്‌ പുതിയ സ്‌മാരക ഉദ്യാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. പുതിയ സ്‌മാരകത്തിന്റ ആദ്യഘട്ടം പിന്നിട്ടു. ഹിസ്റ്റോറിക്‌ റോയല്‍ പാലസസിനാണ്‌ ഇതിന്റെ ചുമതല. ഈ സ്‌മാരകംകൂടി പൂര്‍ത്തിയാകുമ്പോള്‍ ഡയാനാ രാജകുമാരിക്കുവേണ്ടി ലണ്ടനില്‍ നിര്‍മിക്കുന്ന നാലാമത്തെ സ്‌മാരകമാകും ഇത്‌. സെന്റ്‌ ജയിംസ്‌ പാലസിലെ ദ്‌ ഡയാന മെമ്മോറിയല്‍, കെന്‍സിങ്‌ടണ്‍ പാലസിലെ ദ്‌ ഡയാന മെമ്മോറിയല്‍ പ്ലേ ഗ്രൗണ്ട്‌, ഹൈഡ്‌ പാര്‍ക്കിലെ ദ്‌ ഡയാന മെമ്മോറിയല്‍ ഫൗണ്ടേഷന്‍ എന്നിവയാണ്‌ ലണ്ടനില്‍ ഡയാനയ്‌ക്കുവേണ്ടി നിര്‍മിച്ചിട്ടുള്ള മറ്റു സ്‌മാരകങ്ങള്‍. 1997-ല്‍ കാര്‍ അപകടത്തിലാണ്‌ ഡയാന രാജകുമാരി മരിച്ചത്‌. മരിക്കുമ്പോള്‍ 36 വയസ്‌ പ്രായമേ ഉണ്ടായിരുന്നുള്ളൂ. 2017 ഓഗസ്‌റ്റ്‌ 31നാണ്‌ ഡയാനയുടെ ഇരുപതാം ചരമവാര്‍ഷികം ആചരിക്കുന്നത്‌.