Breaking News

Trending right now:
Description
 
Mar 20, 2016

മെല്‍ബണ്‍ സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: സെന്റ്‌ അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച്‌ 20- തീയതി ഓശാന ഞായറാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങളോടെ ആരംഭിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, പെസഹാ വ്യാഴാഴ്‌ചയിലെ കാലുകഴുകല്‍ ശുശ്രൂഷയിലും ദുഃഖവെള്ളിയാഴ്‌ച തിരുകര്‍മ്മങ്ങളിലും ഈസ്റ്റര്‍ വിജില്‍ കുര്‍ബ്ബാനയിലും മുഖ്യകാര്‍മ്മികത്വം വഹിക്കും. 

പെസഹാവ്യാഴം (മാര്‍ച്ച്‌ 24): കാലുകഴുകല്‍ ശുശ്രൂഷ,വിശുദ്ധ കുര്‍ബാന, ആരാധന (വൈകീട്ട്‌ 7 മണിയ്‌ക്ക്‌): റോക്‌സ്‌ബര്‍ഗ്‌ പാര്‍ക്ക്‌ ഗുഡ്‌ സമരിറ്റന്‍ ചര്‍ച്ച്‌ ( 1-29 സതേണ്‍ ക്രോസ്‌ഡ്രൈവ്‌, റോക്‌സ്‌ബര്‍ഗ്‌ പാര്‍ക്ക്‌)
ദുഃഖവെള്ളി: (രാവിലെ 10 മണിയ്‌ക്ക്‌): ബക്കസ്‌ മാഷ്‌ ഔര്‍ ലേഡി ഓഫ്‌ ട പൈന്‍ സെന്റര്‍ ( 53 ഫ്‌ളാനഗാന്‍സ്‌ ഡ്രൈവ്‌, ബക്കസ്‌ മാഷ്‌)
ദുഃഖശനി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍: ഈസ്റ്റര്‍ വിജില്‍ കുര്‍ബാന വൈകീട്ട്‌ 7.30ന്‌ (റോക്‌സ്‌ബര്‍ഗ്‌ പാര്‍ക്ക്‌ഗുഡ്‌ സമരിറ്റന്‍ ചര്‍ച്ച്‌ ( 1-29 സതേണ്‍ ക്രോസ്‌ഡ്രൈവ്‌, റോക്‌സ്‌ബര്‍ഗ്‌ പാര്‍ക്ക്‌).
ഈസ്റ്റര്‍ ഞായര്‍: വിശുദ്ധ കുര്‍ബാന രാവിലെ 9.30ന്‌ (സെന്റ്‌ മാത്യൂസ്‌ പാരീഷ്‌ ഹാള്‍, 95 വില്യം സ്‌ട്രീറ്റ്‌ ഫോക്കനര്‍)