Breaking News

Trending right now:
Description
 
Mar 20, 2016

ഓശാന ഞായര്‍ ഇന്ന്‌; വിശുദ്ധവാരത്തിന്‌ തുടക്കം

image ലോകമെമ്പാടുമുള്ള െ്രെകസ്‌തവര്‍ ഇന്ന്‌ ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ കുരുത്തോലവിതരണവും പ്രദക്ഷിണവും കുര്‍ബാനയും നടന്നു. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്‌തുവിനെ ജനം സ്വീകരിച്ചതിന്റെ അനുസ്‌മരണമാണിത്‌. ഒലിന്റെ ചില്ലകളേന്തി പ്രദക്ഷിണമായിട്ടാണ്‌ ജറുസലേം നിവാസികള്‍ യേശുവിനെ ദേവാലയത്തിലേക്ക്‌ ആനയിച്ചത്‌. മിശിഹായുടെ രാജത്വത്തെയും കര്‍ത്തൃത്വത്തെയും അനുസ്‌മരിക്കുന്ന തിരുനാളുകൂടിയാണ്‌ ഓശാന. മനുഷ്യാവസ്ഥയില്‍ മനുഷ്യരോടുകൂടെ തന്റെ വിജയം കൊണ്ടാടാന്‍ യേശു തിരഞ്ഞെടുത്ത അവസരംകൂടിയാണ്‌. ഇന്ന്‌ പള്ളികളില്‍ പ്രത്യേക കുരുത്തോല വെഞ്ചരിപ്പും പ്രാര്‍ത്ഥനയും നടക്കും. ക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റേയും കുരുശ്‌ മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന്‌ ഇന്ന്‌ തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹ വ്യാഴം ആചരിക്കും. പിറ്റേന്ന്‌ ദുഃഖ വെള്ളിയാണ്‌. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയെ പ്രദക്ഷിണവും നടക്കും. യേശു ശത്രുക്കളുടെ കരങ്ങളിലേക്കു സ്വയം വിട്ടുകൊടുത്തുകൊണ്ട്‌ പോരാട്ടം ആരംഭിച്ചു. അതു കുരിശില്‍ പൂര്‍ത്തിയാക്കി വിജയം വരിച്ചു. ഞായറാഴ്‌ച ഉയിര്‍പ്പ്‌ തിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന്‌ സമാപനമാകും.