Breaking News

Trending right now:
Description
 
Mar 20, 2016

സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ ഇപ്പോഴും തുടരുന്നു; മത്സരിക്കാനില്ല: ബാലകൃഷ്‌ണപിള്ള

image യുഡിഎഫ്‌ സര്‍ക്കാര്‍ ഭരണത്തിലേറി മൂന്നാം മാസം മുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയെന്നും ഇപ്പോഴും തുടരുകയാണെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ അഴിമതിയെപ്പറ്റി നാലുവര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു പറഞ്ഞു. എഴുതിയും കൊടുത്തു. എന്നിട്ടും നടപടിയൊന്നും ഉണ്ടാകാതിരുന്നതിനാലാണ്‌ മുന്നണിവിട്ട്‌ പുറത്തുവരേണ്ടിവന്നത്‌. വര്‍ഗീയത വളര്‍ത്താനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റവും വലിയ അഴിമതിക്കാരാന്‍ അനൂപ്‌ ജേക്കബാണ്‌. അനൂപിന്റെ അഴിമതി കാണുമ്പോള്‍ പിതാവ്‌ ടി.എം.ജേക്കബ്‌ എത്രയോ ഭേദമാണെന്നു തോന്നിപ്പോകും. മെത്രാന്‍കായല്‍ ഇടപാടില്‍ മന്ത്രി തിരുവഞ്ചൂരിനു പങ്കുണ്ടെന്നും പിള്ള ആരോപിച്ചു. പത്തനാപുരം സീറ്റില്‍ മകന്‍ കെ.ബി. ഗണേഷ്‌കുമാര്‍ മത്സരിക്കുമെന്ന്‌ ഉറപ്പൊന്നുമില്ല. മത്സരിക്കണമോ എന്നു പാര്‍ട്ടിയാണു തീരുമാനിക്കുന്നത്‌. കേരള കോണ്‍ഗ്രസ്‌-ബിക്ക്‌ ഇടതുമുന്നണി സീറ്റു നല്‍കിയില്ലെങ്കില്‍ പരിഭവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ പൈതൃകം മാണിക്ക്‌ അവകാശപ്പെടാനാവില്ലെന്നും കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചുനിന്നാല്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ ശക്തിയായി മാറാമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജിനെ കാലുവാരിയതു മുതല്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്‌തി കുറഞ്ഞു വരികയാണ്‌. എക്കാലവും പിന്നില്‍നിന്നു കുത്തുന്നതില്‍ മുഖ്യന്‍ കെ.എം. മാണിയാണ്‌. യുഡിഎഫ്‌ വര്‍ഗീയത പറയുമ്പോള്‍ ബിജെപി വളരുകയാണെന്നും ബാലകൃഷ്‌ണപിള്ള ചൂണ്ടിക്കാട്ടി.