Mar 19, 2016
ഡല്‍ഹിയില്‍ ചിറ്റിലപ്പിള്ളിയുടെ സത്യഗ്രഹത്തിനെതിരെ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തി
പേവിഷബാധയും തെരുവുനായ് ശല്യവുമില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യവുമായി പ്രമുഖ
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഡല്‍ഹിയില്‍ നടത്തുന്ന
സദ്യഗ്രഹത്തിനെതിരെ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തി.
ജന്തര്‍മന്തറിലാണ് ചിറ്റിലപ്പള്ളി സത്യഗ്രഹം നടത്തിയത്. ഇന്നു രാവിലെ 10
മുതല്‍ രാത്രി എട്ടുവരെ സത്യഗ്രഹം നടത്തുകയായിരുന്നു ലക്ഷ്യം.
ഇതിനെതിരെയാണ് മൃഗ സ്നേഹികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാന്‍
എത്തിയത്. പ്രതിഷേധത്തിനിടയിലും ചിറ്റിലപ്പിള്ളി സത്യഗ്രഹം തുടരുകയും
ചെയ്തു. ഡല്‍ഹിയിലെ വിവിധ സംഘടനകള്‍ ചിറ്റിലപ്പള്ളിക്ക് പിന്തുണ
നല്‍കിയിരുന്നു. കേരളത്തില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് സമരം.
ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന
തെരുവുനായ ശല്യം ഇന്ത്യയിലെ ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. ഈ
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും
വ്യക്തികളും ശ്രമിച്ചെങ്കിലും ദേശീയ ശ്രദ്ധ നേടിയെടുക്കാനായിട്ടില്ല.
അതിനാലാണ് ഏകദിന സത്യഗ്രഹമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നേരത്തെ
വ്യക്തമാക്കിയിരുന്നു.