Breaking News

Trending right now:
Description
 
Mar 19, 2016

ജയരാജന്റെ ജാമ്യഹര്‍ജിയില്‍ 21ന്‌ വിധി പറയും

image കതിരൂര്‍ മനോജ്‌ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യഹര്‍ജിയില്‍ 21ന്‌ വിധി പറയും. തലശേരി ജില്ലാ സെഷന്‍സ്‌ കോടതിയിലാണ്‌ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്‌. ജയരാജന്റെ ഹര്‍ജിയിന്മേലുള്ള നിലപാട്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സിബിഐക്കു കോടതി കഴിഞ്ഞദിവസം നോട്ടീസ്‌ അയച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12നാണ്‌ ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്‌. കേസില്‍ ചോദ്യം ചെയ്യലിനു വിധേയനായെന്നും അന്വേഷണസംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഭാവിയിലും സഹകരിക്കും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്നും നിരപരാധിയാണെന്നും അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞദിവസം ജയരാജന്റെ റിമാന്‍ഡ്‌ കാലാവധി ഏപ്രില്‍ എട്ടുവരെ നീട്ടിയിരുന്നു.