Breaking News

Trending right now:
Description
 
Jan 01, 2013

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ: നിയന്ത്രണം എടുത്തുകളഞ്ഞേക്കും

Binu Mohan
image
വിദേശത്തുനിന്നെത്തുന്നവര്‍ ഒരിക്കല്‍ ഇന്ത്യയില്‍ എത്തിയാല്‍ പിന്നീട്‌ 60 ദിവസത്തിനുശേഷം മാത്രമേ വീണ്ടും എത്താവൂ എന്ന നിയമം ഇളവു ചെയ്‌തേക്കും. മുംബെ ഭീകരാക്രമണത്തിന്റെ വെളിച്ചത്തിലാണ്‌ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്‌ക്ക്‌ ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ആക്രമണത്തിന്റെ വിശദമായ പദ്ധതിയൊരുക്കുന്നതിനായി പാക്കിസ്ഥാന്‍ അമേരിക്കക്കാരനായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി പലതവണ ഇന്ത്യയില്‍ വന്നുപോയിരുന്ന എന്നതു പരിഗണിച്ചാണ്‌ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. 

വര്‍ഷങ്ങളായി ഇന്ത്യയ്‌ക്കു വെളിയില്‍ കഴിയുന്ന വിദേശഇന്ത്യക്കാര്‍ക്കാണ്‌ ഈ നിയന്ത്രണം പാരയായത്‌. വീട്ടില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി വരേണ്ടിയിരുന്ന പലര്‍ക്കും ഇന്ത്യയില്‍ കടക്കാന്‍ കഴിയാത്ത അവസ്ഥയായി. അടുത്ത ബന്ധുക്കളുടെ മരണം, രോഗം എന്നിവയ്‌ക്കുപോലും ഇന്ത്യയിലെത്താന്‍ കഴിയാതെ മലയാളികള്‍പോലും വിഷമിച്ചു. ഇതേക്കുറിച്ച്‌ ഒട്ടേറെ വിദേശമലയാളികള്‍ കേന്ദ്രസര്‍ക്കാരിന്‌ നിവേദനം നല്‌കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഈ നിയന്ത്രണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുക്കുന്നത്‌.