Breaking News

Trending right now:
Description
 
Mar 18, 2016

നാല്‍പതാം വെള്ളിയുടെ നിറവില്‍ ദൈവാലയങ്ങള്‍

image വലിയ നോമ്പിലെ വെള്ളിയാഴ്‌ചകളില്‍ ദുഃഖവെള്ളി കൂടാതെ ഏറ്റവും വിശുദ്ധമായി ക്രൈസ്‌തവര്‍ കണക്കാക്കന്ന നാല്‍പതാംവെള്ളി ഇന്ന്‌. ദൈവാലയങ്ങളിലും കുരിശുമലകളിലും നാല്‍പതാംവെള്ളി പ്രമാണിച്ച്‌ ഇന്നുവൈകുന്നേരം പ്രത്യേക പ്രാര്‍ഥനകളും കുരിശിന്റെ വഴിയും നടക്കും. ചില പള്ളികളില്‍ രാവിലെ കുരിശിന്റെ വഴി നടത്തിയിരുന്നു. വാഗമണ്‍ കുരിശുമലയിലും അറുനൂറ്റിമംഗലം, ഇടുക്കി മൂലമറ്റം തുമ്പച്ചിമല, കട്ടപ്പന, ചുങ്കപ്പാറ കരുവള്ളക്കാട്‌, കൂവപ്പള്ളി എന്നിവിടങ്ങളിലെ കുരിശുമലകളും നാല്‍പതാംവെള്ളി ദിനത്തില്‍ ഭക്തരകൊണ്ട്‌ നിറയും. കപ്പാട്‌ കുരിശിന്റെ തീര്‍ഥാടനകേന്ദ്രത്തിലും കുരിശിന്റെ വഴിയുണ്ടാകും. അമ്പതു നോമ്പ്‌ ആരംഭിച്ചു നാല്‍പതുദിനങ്ങള്‍ പിന്നിടുന്നതോടെ ക്രിസ്‌തുമത വിശ്വാസികള്‍ക്ക്‌ ഇനി തീവ്ര വ്രതശുദ്ധിയുടെ നാളുകളാണ്‌. ഇനിയുള്ള ദിവസം പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയുമാക്കുകയാണ്‌ വിശ്വാസികള്‍. ഞായറാഴ്‌ചയോടെ വിശുദ്ധവാരത്തിലേക്ക്‌ പ്രവേശിക്കും.