Breaking News

Trending right now:
Description
 
Mar 18, 2016

കെപിഎസി ലളിതയ്‌ക്കെതിരേ വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍

image എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന നടി കെപിഎസി ലളിതയ്‌ക്കെതിരേ വടക്കാഞ്ചേരിയില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌ പാര്‍ട്ടിക്കു തലവേദന സൃഷ്ടിച്ചു. തെക്കുംകര ഭാഗത്താണ്‌ ഇന്നലെ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌. ബുധനാഴ്‌ച അച്ചടിച്ച പോസ്റ്ററുകളാണു പതിച്ചതെങ്കില്‍ ഇന്നലെ പേപ്പറില്‍ കൈകൊണ്ടഴുതിയ പോസ്റ്ററുകളാണ്‌. കെപിഎസി ലളിതയെ മാറ്റുക, സേവ്യര്‍ ചിറ്റിലപ്പിള്ളിയെ വിളിക്കുക, വടക്കാഞ്ചേരിയെ രക്ഷിക്കുക എന്നാണു പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്‌. ബുധനാഴ്‌ച ഒട്ടിച്ച പോസ്റ്റര്‍ എല്‍ഡിഎഫിന്റെ പേരിലായിരുന്നുവെങ്കില്‍ ഇന്നലെ ഒട്ടിച്ച പോസ്റ്ററില്‍ ആരുടെയും പേരുകളില്ല. ഇന്നലെ പുലര്‍ച്ചെ പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഇതു കീറിക്കളഞ്ഞു. വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളിയായിരിക്കുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും സാധ്യതാ പട്ടികയില്‍ ലളിത ഇടംപിടിക്കുകയായിരുന്നു. സേവ്യറിനുവേണ്‌ടിയും വടക്കാഞ്ചേരിയില്‍ ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്‌.