Breaking News

Trending right now:
Description
 
Mar 18, 2016

കൊല്ലം അസംബ്ലി മണ്‌ഡലത്തില്‍ സിനിമാതാരം മുകേഷ്‌ സിപിഎം സ്ഥാനാര്‍ഥി

image കൊല്ലം അസംബ്ലി മണ്‌ഡലത്തില്‍ സിനിമാതാരം മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.സിറ്റിംഗ്‌ എംഎല്‍എ പി.കെ. ഗുരുദാസനു സീറ്റ്‌ നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗുരുദാസന്‌ അനുകൂല പോസ്റ്ററുകളും കൊല്ലം, കുണ്ടറ നിയോജക മണ്‌ഡലങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. നേരത്തേ മുകേഷിനെ ഇരവിപുരത്തു മത്സരിപ്പിക്കാനാണ്‌ സിപിഎം ആലോചിച്ചിരുന്നത്‌. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു ആലോചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ എസ്‌എഫ്‌ഐ സംസ്ഥാനപ്രസിഡന്റ്‌ ജയ്‌ക്‌ സി. തോമസിനെ സ്ഥാനാര്‍ഥിയാക്കും. കോട്ടയം സീറ്റില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ ഡിവൈഎഫ്‌ഐ നേതാവ്‌ റെജി സഖറിയ, ഏറ്റുമാനൂരില്‍ സിറ്റിംഗ്‌ എംഎല്‍എ കെ. സുരേഷ്‌ കുറുപ്പ്‌ എന്നിവരെ മത്സരിപ്പിക്കാനും ഇന്നലെ ചേര്‍ന്ന കമ്മിറ്റി തീരുമാനിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസിനു ചങ്ങനാശേരി സീറ്റ്‌ നല്‍കാന്‍ മുന്നണിയില്‍ ധാരണയായിട്ടുണ്ട്‌.