Breaking News

Trending right now:
Description
 
Jan 01, 2013

ഡല്‍ഹിയില്‍ സ്‌ത്രീകള്‍ സ്വയരക്ഷയ്‌ക്ക്‌ തോക്കുവാങ്ങുന്നു

image രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനനഗരിയിലെ സ്‌ത്രീകള്‍ സ്വയരക്ഷയ്‌ക്കായി തോക്ക്‌ വാങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഡിസംബര്‍ 18 മുതല്‍ ഡല്‍ഹി പോലീസിനു 247 തോക്ക്‌ ലൈസന്‍സ്‌ അപേക്ഷയാണ്‌ ലഭിച്ചത്‌. ഇതെല്ലാം സ്‌ത്രീകളാണെന്നതാണ്‌ ശ്രദ്ധേയം. ഇതേസമയം, തോക്ക്‌ ലൈസന്‍സ്‌ സംഘടിപ്പിക്കുന്നതിനു വേണ്‌ട നടപടിക്രമങ്ങളെക്കുറിച്ച്‌ അറിയാന്‍ നൂറു കണക്കിനു സ്‌ത്രീകളാണ്‌ പോലീസ്‌ വകുപ്പുമായി ബന്ധപ്പെട്ടുകൊണ്‌ടിരിക്കുന്നത്‌. നിയമപാലകരിലുള്ള വിശ്വാസം സ്‌ത്രീകള്‍ക്കു നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുന്നു എന്നതിലേക്കാണ്‌ ഇതു വിരല്‍ചൂണ്‌ടുന്നത്‌. ഡല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷം തോക്ക്‌ ലൈസന്‍സുമായി ബന്ധപ്പെട്ട്‌ 1200 ലേറെ ഫോണ്‍കോളുകളാണ്‌ ലഭിച്ചതെന്നും വിദ്യാര്‍ഥിനികളും ജോലിക്കാരായ സ്‌ത്രീകളുമാണ്‌ തോക്കിനു വേണ്‌ടി തിരക്കുകൂട്ടുന്നത്‌. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ്‌ സംഘടിപ്പിക്കുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും ഡല്‍ഹി പോലീസിലെ ഉന്നതന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയങ്ങളുമായുള്ള ഫോണ്‍കോളുകള്‍ക്കു പുറമെ നൂറു കണക്കിനു സ്‌ത്രീകളാണ്‌ നേരിട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ എത്തുന്നത്‌. എന്നാല്‍ ജീവനു ഭീഷണിയുള്ള വ്യക്തിക്കു മാത്രമെ തോക്ക്‌ ലൈസന്‍സ്‌ നല്‍കൂവെന്ന അധികൃതരുടെ മറുപടിയില്‍ ഭൂരിഭാഗവും നിരാശരാണ്‌.