Breaking News

Trending right now:
Description
 
Mar 18, 2016

കലാഭവന്‍ മണിയുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നു, ദുരൂഹത വര്‍ധിക്കുന്നു

image
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം കണ്ടെത്തിയത്‌ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ്‌ ക്ലോര്‍പൈറിപോസിന്റെ അംശം കണ്ടെത്തിയത്‌. ചെടികളില്‍ അടിക്കുന്ന ക്ലോര്‍പൈറിഫോസിനെ മോഡുലര്‍ വിഷങ്ങളുടെ കൂട്ടത്തിലാണ്‌ കൂട്ടിയിരിക്കുന്നത്‌. അമിതമായ രീതിയില്‍ ഈ വിഷം ശരീരത്തില്‍ ചെന്നാല്‍ മാത്രമേ മരണം സംഭവിക്കുകയുള്ളു. എന്നാല്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അളവ്‌ കുറവായിരുന്നു. ഇത്‌ ചികിത്സയില്‍ കുറഞ്ഞതാണെന്നാണ്‌ ഡോക്ടര്‍മാരുടെ അനുമാനം. മണിയുടെ കൂടെ മദ്യപിച്ചവരുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്താത്തത്‌ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഐ പി എസ്‌ റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട്‌ മരണം അന്വേഷിപ്പിക്കണമെന്നാണ്‌ പോലീസിന്റെ നിലപാട്‌. മണിയുടെ ശരീരത്തില്‍ക്ലോര്‍പൈറിഫോസ്‌ എങ്ങനെ കലര്‍ന്നുവെന്നാണ്‌ അന്വേഷണത്തിലെ ബോധ്യമാകൂ. 
മരിക്കുന്നതിനു തലേദിവസം മണി മദ്യപിച്ചിരുന്നതായി മണിയുടെ ഭാര്യ നിമ്മി പറഞ്ഞു. മഞ്ഞപ്പിത്തം വന്നതില്‍ പിന്നെ മണി മദ്യപിക്കില്ലായിരുന്നുവെന്നും ഭാര്യ പറഞ്ഞു. സുഹൃത്തുക്കള്‍ വരുമ്പോള്‍ വിശ്രമകേന്ദ്രമായ പാഡിയിലിരുന്നാണ്‌ മദ്യപിക്കാറുള്ളതെന്ന്‌ വ്യക്തമാക്കി വല്ലപ്പോഴും ബിയര്‍ മാത്രമേ കഴിക്കാറുള്ളുവായിരുന്നുവെന്നും എന്നാല്‍ മരിച്ചതിന്റെ തലേ ദിവസം ചാരായമാണ്‌ കഴിച്ചതെന്നും നിമ്മി പറഞ്ഞു. മണിയ്‌ക്ക്‌ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആരോപണം വാസ്‌തവവിരുദ്ധമാണെന്നും നിമ്മി പറഞ്ഞു. 


സിനിമക്കാരായ സുഹൃത്തുക്കളുമൊത്താണ്‌ മണി മദ്യപിച്ചത്‌. മണിയെ ഹോസ്‌പിറ്റലില്‍ ആക്കിയതിന്റെ പിന്നാലെ മണിയുടെ സഹായികള്‍ മണിയുടെ വിശ്രമ കേന്ദ്രമായ പാഡി കഴുകി വൃത്തിയാക്കിയത്‌ ദുരൂഹത വര്‍ദ്ധിപ്പിച്ചു. സുഹൃത്തക്കളായ ഡ്രൈവര്‍. സഹായികളായ അരുണ്‍,ബിപിന്‍ മുരുകന്‍ എന്നിവരെ സംശയമുള്ളതായി പറഞ്ഞു.
മണി ഹോസ്‌പിറ്റലില്‍ എത്തിക്കുന്നതിന്‌ മുമ്പ്‌ മൂന്നുതവണ രക്തം ശര്‍ദ്ധിച്ചതായി മണിയെ ആദ്യം നോക്കിയ ഡോക്ടര്‍ പറഞ്ഞു.