Breaking News

Trending right now:
Description
 
Mar 17, 2016

വിക്‌സ്‌ ആക്ഷന്‍ 500 എക്‌സ്‌ട്ര ആരോഗ്യത്തിനു ഹാനികരം; വില്‍പ്പന നിര്‍ത്തി

image ചുമയ്‌ക്കും പനിക്കും ഉപയോഗിച്ചുവന്നിരുന്ന വിക്‌സ്‌ ആക്ഷന്‍ 500 എക്‌സ്‌ട്രയുടെ വില്‍പ്പന നിര്‍ത്തിവച്ചു. പ്രോക്ടര്‍ ആന്‍ഡ്‌ ഗാംബിള്‍ (പി ആന്‍ഡ്‌ ജി) ഇന്ത്യ യൂണിറ്റാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഈ മരുന്ന്‌ ആരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിരുന്നു. പാരസെറ്റമോള്‍, ഫെനിലിപ്രൈന്‍, കഫീന്‍ എന്നിവയുടെ മിശ്രിതമാണ്‌ വിക്‌സ്‌ ആക്ഷന്‍ 500 എക്‌സ്‌ട്രാ. ഇതിനു പുറമേ 344 ഇനം മരുന്നുകളുടെ ഉത്‌പാദനവും വില്‌പനയും ഉപയോഗവും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്‌. നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ചേരുവകള്‍ അടങ്ങിയ മരുന്നുകള്‍ കൈവശമുള്ള മൊത്ത വിതരണക്കാരും മെഡിക്കല്‍ സ്റ്റോറുകളും ആശുപത്രികളും അവ വില്‍ക്കരുതെന്നും കൈവശമുള്ള സ്റ്റോക്ക്‌ സംബന്ധിച്ച വിവരങ്ങള്‍ എറണാകുളം അസിസ്റ്റന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഉടന്‍ അറിയിക്കണമെന്നും അസിസ്റ്റന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ അറിയിച്ചു.നിരോധിച്ച മരുന്നുകളുടെ വിവരങ്ങള്‍ www.dc.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മരുന്നു നിരോധനം 21 വരെ ഡല്‍ഹി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്‌തിട്ടുണ്ട്‌.