Breaking News

Trending right now:
Description
 
Mar 17, 2016

ഒരു പല്ല്‌ എടുക്കാന്‍ ആശുപത്രിയിലെത്തിയ ആളുടെ അഞ്ചുപല്ലുകള്‍ എടുത്തു

image കോട്ടയം മെഡിക്കല്‍കോളജ്‌ ഡെന്റല്‍ കോളജില്‍ പല്ലെടുക്കാന്‍ എത്തിയ അമ്പത്തിനാലുകാരന്റെ കേടില്ലാത്ത അഞ്ചുപല്ലുകള്‍ എടുത്ത്‌ ഡോക്ടര്‍ മിടുക്കുകാട്ടി. എരുമേലി മുക്കട സ്വദേശി തെങ്ങുകയറ്റതൊഴിലാളി കുട്ടപ്പന്റെ അഞ്ചുപല്ലുകളാണ്‌ ഡോക്ടര്‍ അബദ്ധത്തില്‍ എടുത്തത്‌. രോഗിയായ മറ്റൊരു കുട്ടപ്പന്റെ അഞ്ചു പല്ല്‌ എടുക്കേണ്ടിയിരുന്നു. പല്ല്‌ എടുക്കേണ്ട വിവരങ്ങളും മറ്റുമുള്ള കുറിപ്പടി മാറിപ്പോയതാണ്‌ ഇത്തരമൊരു അബദ്ധത്തിന്‌ ഇടയാക്കിയത്‌. അതേ സമയം കുട്ടപ്പന്റെ അഞ്ച്‌ പല്ലുകള്‍ എടുത്തെങ്കിലും എടുക്കേണ്ട പല്ല്‌ എടുത്തതുമില്ല. മോണയില്‍ തട്ടി മുറിവുണ്ടാക്കുന്ന അണപ്പല്ല്‌ എടുക്കാനാണ്‌ കഴിഞ്ഞദിവസം കുട്ടപ്പന്‍ ഡെന്റല്‍ കോളജില്‍ എത്തിയത്‌. ആദ്യത്തെ പല്ല്‌ നീക്കം ചെയ്‌തപ്പോള്‍തന്നെ കുട്ടപ്പന്‍ പ്രതിഷേധിച്ചു. അഞ്ച്‌ പല്ലുകള്‍ നീക്കം ചെയ്യണമെന്നാണ്‌ കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്നു ഡോക്ടര്‍ ആംഗ്യം കാട്ടുകയും ചെയ്‌തു. മരവിപ്പിക്കാനുള്ള മരുന്ന്‌ കുത്തിവച്ചിരുന്നതിനാല്‍ വയക്തമായി സംസാരിക്കാന്‍ കുട്ടപ്പന്‌ സാധിക്കുമായിരുന്നില്ല. പ്രതിഷേധത്തിന്റെ ശക്തികൂടിയപ്പോഴേക്കും തകരാര്‍ ഉള്ള പല്ല്‌ ഒഴികെ അഞ്ചു പല്ലുകളും എടുത്തിരുന്നു. പല്ല്‌ എടുപ്പു പൂര്‍ത്തിയായപ്പോഴാണ്‌ ബദ്ധംപറ്റയവിവരം ഡോക്ടര്‍ അറിഞ്ഞത്‌. അവസാനം കുട്ടപ്പനോട്‌ ഡോക്ടര്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തു.