Breaking News

Trending right now:
Description
 
Mar 16, 2016

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും ഏപ്രിൽ 30 ന്

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ  മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ  വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252  Soundview Avenue, White Plains, NY 10606) ഏപ്രിൽ 30 ന്, ശനിയാഴിച്ച  വൈകിട്ട് 6 മണിമുതല്‍ 10 മണിവരെ നടത്തപ്പെടും.

അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തിൽ  വലുതും, ആദ്യകാല മലയാളി സംഘടനകളിൽ  ഒന്നുമായ വെസ്റ്റ് ചെസ്റ്റർ  മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാർന്ന പരിപാടികളാലും, കേരളത്തനിമയാർന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും,കലകളും മലയാള ഭാഷയും പുത്തൻ  തലമുറയിലേക്ക് പകർന്ന്  കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ലക്ഷ്യം.
കെ.ജെ ഗ്രിഗറിയുടെയും, രത്‌നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റർ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. കഴീഞ്ഞ വർഷങ്ങളിലെ  കുടുംബസംഗമങ്ങളിൽഉണ്ടായ  ആളുകളുടെ ബാഹുല്യം നിമിത്തം ഈ  വർഷം ആയിരത്തിൽ പരം ആളുകൾക് ഇരിക്കവുന്ന  ഓടിറ്റോറിയo ആണ് സജമാക്കിയിരിക്കുന്നത്.

നാഗരിക ജീവിതത്തിന്റെ സങ്കീർണ്ണതകളിലും പാശ്ചാത്യ സംസ്കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടു പോന്ന ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളുംഅവതരിപ്പിക്കുന്നതാണ്.  ഏതു സാഹചര്യത്തിൽ  ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ  ശ്രമിക്കുന്നവരാണ്  പ്രവാസികളായ മലയാളികൾ.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ  വെസ്റ്റ്‌ചെസ്റ്റർ, ന്യൂ യോർക്ക്‌  നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ  അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ  ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ  തോമസ്, ട്രഷറർ  കെ.കെ. ജോൺസൺ , ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ  എം  വി ചാക്കോ, ഫാമിലി നൈറ്റ് കോഓർഡിനേറ്റർ  ജോയി ഇട്ടൻ  എന്നിവർ  അറിയിച്ചു.