Breaking News

Trending right now:
Description
 
Mar 16, 2016

ടാറ്റാ ഗ്ലോബല്‍ ബീവറേജസ്‌ ബ്രാന്‍ഡഡ്‌ കോഫി വിപണിയിലേക്ക്‌

ടാറ്റാ കോഫി ഗ്രാന്റ്‌ വിപണിയില്‍
image കൊച്ചി: ബ്രാന്‍ഡഡ്‌ ടീ വിപണിയില്‍ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ കമ്പനി ടാറ്റാ ഗ്ലോബല്‍ ബീവറേജസ്‌ ഇതാദ്യമായി ഇന്ത്യന്‍ ബ്രാന്‍ഡഡ്‌ ഇന്‍സ്‌റ്റന്റ്‌ കോഫി വിപണിയിലേക്ക്‌ പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം ടാറ്റാ കോഫി ഗ്രാന്റ്‌ കേരളമടക്കമുള്ള വിപണികളിലെത്തി. ഇന്ത്യന്‍ ബ്രാന്‍ഡഡ്‌ ടീ വിപണി ദശാബ്ദങ്ങളായി നിയന്ത്രിക്കുന്ന ടാറ്റാ ഗ്രൂപ്പ്‌ രാജ്യത്തെ കോഫി ഉപയോഗത്തില്‍ വന്ന അഭൂതപൂര്‍വമായ വളര്‍ച്ചയെ തുടര്‍ന്നാണ്‌ ഈ മേഖലയിലേക്ക്‌കടക്കുന്നത്‌.

ദക്ഷിണേന്ത്യയുടെ ടാറ്റാ കോഫി പ്ലാന്റേഷനുകളില്‍ നിന്ന്‌ ശേഖരിക്കുന്ന കോഫി ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ഗ്രാന്റ്‌ തികച്ചും പുതുമയാര്‍ന്ന, ആസ്വാദ്യമായ സുഗന്ധമുള്ള കോഫിയാണ്‌ ഉപയോക്താകള്‍ക്ക്‌ നല്‍കുന്നത്‌.

ടാറ്റാ കോഫി തോട്ടങ്ങളില്‍ നിന്നുള്ള അറബിക്ക, റോബസ്‌റ്റ ഇനങ്ങള്‍ ഏറെ പ്രശസ്‌തമാണ്‌. നിറത്തിലും, ഗുണത്തിലും, മണത്തിലും ഏറ്റവും മികച്ച കോഫി എക്‌സ്‌പീരിയന്‍സ്‌ ആണ്‌ ടാറ്റാ വാഗ്‌ദാനം ചെയ്യുന്നത്‌- ടാറ്റാ ഗ്ലോബല്‍ ബീവറേജസ്‌ ഇന്ത്യ റീജിയണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ഡാഷ്‌ പറഞ്ഞു.

വില: ടാറ്റാ കോഫി ഗ്രാന്റ്‌ 50 ഗ്രം ജാര്‍ 110.00 രൂപ, 50 ഗ്രം പൗച്ച്‌- 95.00 രൂപ, 5.5 ഗ്രം പൗച്ച്‌- 10.00 രൂപ.

40 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടാറ്റാ ഗ്ലോബല്‍ ബീവറേജസ്‌ പ്രതിവര്‍ഷം 1.4 ബില്യണ്‍ ഡോളര്‍ വിറ്റു വരവ്‌ നേടുന്നു. 3000 ജീവനക്കാരുള്ള കമ്പനിയുടെ പ്രധാന ബ്രാന്റുകള്‍ ടാറ്റാ ടീ, ടെറ്റ്‌ലി, ഹിമാലയന്‍ മിനറല്‍ വാട്ടര്‍, ടാറ്റാ വാട്ടര്‍ പ്ലസ്‌, ടാറ്റാ ഗ്ലുക്കോ+, ഗുഡ്‌ എര്‍ത്ത്‌ ടീ, ഗ്രാന്റ്‌ കോഫി തുടങ്ങിയവയാണ്‌.