Breaking News

Trending right now:
Description
 
Mar 16, 2016

ആരോഗ്യകരമായ നറുംപാല്‍ ലഭ്യമാക്കാനുള്ള ക്ഷീരധാരാ സമരത്തിന് പിന്തുണ

image ആലപ്പുഴ: വരും തലമുറയ്ക്കായി ക്ഷീരകര്‍ഷകര്‍ നടത്തുന്ന ക്ഷീരധാരാ സമരത്തിന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പിന്തുണ പ്രഖ്യാപിച്ചു.

അസോസിയേഷനില്‍ ക്ഷീരകര്‍ഷകര്‍ ആരുമില്ലെങ്കിലും എല്ലാ വീട്ടുകാരും പാല്‍ ഉപഭോക്താക്കളും കൂടാതെ ശുദ്ധവും ആരോഗ്യകരവുമായ നറുംപാല്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവരുമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണിത്. പാലുത്പാദകര്‍ക്കു കഴിയുന്നത്ര പിന്തുണ നല്കുകയെന്ന നയമാണ് ടി.ആര്‍.എ പിന്തുടരുന്നത്. മായമില്ലാത്തതും രാസമാലിന്യങ്ങള്‍ കലരാത്തതും പോഷക ഘടകങ്ങള്‍ ഉറപ്പാക്കുന്നതുമായ പാല്‍ വിപണിയില്‍ ലഭ്യമാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പാലില്‍ നിന്നു രോഗങ്ങള്‍ ബാധിക്കാത്ത വരും തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

ക്ഷീരകര്‍ഷകരെ കഴിയുന്നത്ര സഹായിക്കുക എന്നതു ലക്ഷ്യമാക്കി ഫാബിഗ്രീനുമായി സഹകരിച്ച് ടി.ആര്‍.എ പാലിനു പുല്ല് എന്ന പദ്ധതി ആരംഭിച്ചിരുന്നു. താത്പര്യമുള്ളവര്‍ക്ക് തീറ്റപ്പുല്ല് കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു. പട്ടണത്തിലെ പുരയിടങ്ങള്‍ ഹരിതാഭമാക്കാനും അതിലൂടെ സാധാരണക്കാര്‍ക്കു പണം സമ്പാദിക്കാനും പാല്‍ ഉത്പാദനം കൂട്ടാനുമാണ് പദ്ധതി ലക്ഷ്യമിട്ടത്. ഒരു റസിഡന്റ്‌സ് അസോസിയേഷന്‍ ഇത്തരത്തിലുള്ള പദ്ധതിയുമായി ഇതിനു മുന്‍പു

2016 മാര്‍ച്ച് 15-ന് രാവിലെ 11-ന് ആലപ്പുഴ പട്ടണചത്വരത്തില്‍ കേരള അഗ്രസീവ് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (കാഡ്ഫ) ആഭിമുഖ്യത്തില്‍ നട
ന്ന ക്ഷീരധാരാ സമരത്തിനുള്ള പ്രധാന കാരണങ്ങള്‍:

> നിലവില്‍ മില്‍മ മാത്രമാണ് കേരളത്തിലെ പാല്‍വില്പനക്കാര്‍ എന്ന നിലയിലാണ് കേരള സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. മില്‍മ സൊസൈറ്റികളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കു മാത്രമേ ക്ഷേമനിധിയുള്ളു. ഈ ക്ഷേമനിധിയിലാകട്ടെ സര്‍ക്കാര്‍ പങ്കാളിത്തമില്ല. എല്ലാ ക്ഷീരകര്‍ഷകരെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പങ്കാളിത്തത്തോടുകൂടി ക്ഷേമപെന്‍ഷന്‍ 2000 രൂപ ആക്കുകയാണ് വേണ്ടത്.

> ഏതു മേഖലയിലും ഉത്പാദനചിലവിനനുസരിച്ച് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാം. പാലിന്റെ വില അവസാനം വര്‍ദ്ധിച്ചത് 2014 ഫെബ്രുവരിയിലാണ്. അതിനുശേഷം ഉത്പാദന ചെലവ് 70 ശതമാനത്തിനു മുകളിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉത്പ്പാദനചിലവിന് ആനുപാതികമായി പാല്‍വില നിശ്ചയിക്കുകയും ക്ഷീരമേഖലയുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കായി റെഗുലേറ്ററി അഥോറിറ്റി രൂപവത്കരിക്കുകയും വേണം.

> കുളമ്പു രോഗം വന്നു കന്നുകാലികളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയും ക്ഷേമനിധി കുടിശികയും ഉടന്‍ വിതരണം ചെയ്യണം.

> കേരളത്തിലെ വിവിധ സ്വകാര്യ ഡെയറികളും ഏജന്‍സികളും വിപണനം ചെയ്യുന്ന കവര്‍ പാല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തെക്കാള്‍ പതിന്മടങ്ങാണ്. ആധികാരികവും സത്യസന്ധവുമായി നടത്തുന്ന പരിശോധനാഫലങ്ങള്‍ കണ്ടാല്‍ ചെക്ക് പോസ്റ്റുകള്‍ വഴി വരുന്ന അന്യസംസ്ഥാന പാലിന്റെ ഗുണനിലവാരം ഭീതി ഉളവാക്കുന്നതാണ്. അവയിലടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഇളംതലമുറയെ നിത്യരോഗികളാക്കി മാറ്റും. എന്‍ഡോസള്‍ഫാന്‍, കാന്‍സര്‍ ദുരന്തത്തേക്കാള്‍ വലിയൊരു ദുരന്തം ഇളം തലമുറയ്ക്കുണ്ടാകും. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും പൊതുവെ മാരകരോഗങ്ങള്‍ ഇല്ലെന്നുള്ള കാര്യം ദൈവനന്ദിയോടെ സ്മരിക്കുന്നു.

> കാലത്തീറ്റവില കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 60 ശതമാനത്തിനു മുകളിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ അതിനുള്ള അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവ് നാമമാത്രവും. കേരളത്തിലെ ഒന്നാംകിട ഉത്പാദകരായ കെ. എസ്. കമ്പനിയുടെ ഉത്പന്നത്തില്‍ യൂറിയയുടെ അളവു കൂടുന്നത് വഴി പാലുല്പാദനം പശുക്കളില്‍ കൂടുന്നതിലുപരി പശുവിന്റെ അകാലമൃത്യുവിന് കാരണം ആകുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അവരുടെ 70 കിലോഗ്രാം പായ്ക്കറ്റില്‍ കാണാനില്ല. നാളിതുവരെ ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ 29 ലക്ഷത്തില്‍പരം ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്ത് അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിച്ചു കേരള ജനതയും പറ്റിക്കുന്ന കെ. എസ് കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടി വരും.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ, പ്രത്യേകിച്ച് നിലവിലുള്ള സംസ്ഥാന സര്‍ക്കാരും ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്, ഇടപെട്ട് പരിഹാരം കാണാത്ത സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ദൈവം മാത്രമേ തുണയുള്ളുവെന്നു ക്ഷീരകര്‍ഷകര്‍ പറയുന്നു. ക്ഷീരധാരാ സമരത്തിനു തുടക്കമായി പശുവിനെ കറന്നു പാല്‍ സമര്‍പ്പിക്കും. തുടര്‍ന്നു പട്ടണ ചത്വരത്തില്‍ പശുക്കളും കര്‍ഷകരും ചേര്‍ന്നുള്ള സമരയോഗം.