Breaking News

Trending right now:
Description
 
Mar 15, 2016

തിരുവനന്തപുരത്ത്‌ ബിജെപി-സിപിഎം സംഘര്‍ഷം; പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

image തിരുവനന്തപുരത്ത്‌ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. കാട്ടായിക്കോണത്ത്‌ ഇന്നലെ രാത്രിയിലാണ്‌ സംഭവം. നഗരസഭയുടെ കരട്‌ മാസ്‌റ്റര്‍പ്ലാനിനെചൊല്ലി പകല്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനു നേര്‍ക്ക്‌ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം രാത്രിയിലുണ്ടായ ആക്രമണത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡിന്റ്‌ വി.മുരളീധരന്‍, ബിജെപി കൗണ്‍സിലര്‍ പ്രദീപ്‌ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക്‌ പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഇന്ന്‌ ഹര്‍ത്താലിന്‌ ബിജെപി ആഹ്വാനം ചെയ്‌തത്‌. രാവിലെ ആറിന്‌ ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട്‌ ആറിന്‌ സമാപിക്കും. ഹര്‍ത്താല്‍ പരീക്ഷകളെയും വാഹനഗതാഗതത്തെയും വാധിക്കില്ലെന്നും ഭാരവാഹികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.