Breaking News

Trending right now:
Description
 
Mar 15, 2016

വിദേശികള്‍ക്ക്‌ വില്‍ക്കാന്‍ കൊണ്ടുവന്ന കടുവത്തോല്‍ പിടിച്ചെടുത്തു; നാലുപേര്‍ അറസ്‌റ്റില്‍

image വര്‍ക്കലയില്‍ വിനോദ സഞ്ചാരികളായ വിദേശികള്‍ക്കു വില്‍ക്കാനായെത്തിച്ച കടുവത്തോലുമായി നാലംഗസംഘത്തെ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റു ചെയ്‌തു. വയനാട്‌ സ്വദേശികളായ രവി (50), ഷാബു (33), കരുനാഗപ്പള്ളി സ്വദേശി റാജിസ്‌ (34), എറണാകുളം സ്വദേശി ഷാജന്‍ (54) എന്നിവരെയാണ്‌ വനം വകുപ്പ്‌ ഉദ്യാഗസഥര്‍ കസ്‌റ്റഡിയിലെടുത്തത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. പാലക്കാട്ടുനിന്ന്‌ ട്രെയിനിലാണ്‌ ഇവര്‍ എത്തിയത്‌. വനംവകുപ്പ്‌ ഇന്റലിജന്‍സിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വര്‍ക്കല റയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ്‌ കടുവാത്തോല്‍ പിടിച്ചെടുത്തത്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി വര്‍ക്കലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായ രീതിയില്‍ മൃഗങ്ങളുടെ തോല്‍ കടത്തല്‍ നടക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. പിടിച്ചെടുത്ത കടുവത്തോലിന്‌ മൂന്നുവര്‍ഷത്തെ പഴക്കമുണ്ട്‌. വിനോദ സഞ്ചാരികളായ വിദേശികള്‍ക്കു വില്‍ക്കാനായെത്തിച്ചതാണു കടുവത്തോലെന്നും വന്‍ റാക്കറ്റ്‌ ഇതിനു പിന്നിലുണ്ടെന്നും വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.