Breaking News

Trending right now:
Description
 
Jan 01, 2013

വിസ-ഓണ്‍-അറൈവല്‍ ഇനി തിരുവനന്തപുരത്തേയ്‌ക്ക്‌

image
വിസ-ഓണ്‍-അറൈവല്‍ ഇനി തിരുവനന്തപുരത്തേയ്‌ക്ക്‌

വിസ-ഓണ്‍-അറൈവല്‍ സൗകര്യം തിരുവനന്തപുരത്തേയ്‌ക്കും വ്യാപിപ്പിക്കുന്നു. ജനുവരി മുതല്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഈ സൗകര്യം ലഭ്യമാകുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലവില്‍ ചെന്നൈ, മുംബെ, ഡല്‍ഹി, കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടുകളിലാണ്‌ ടൂറിസ്‌റ്റുകള്‍ക്ക്‌ ഏറെ സൗകര്യപ്രദമായ വിസ-ഓണ്‍-അറൈവല്‍ ഉള്ളത്‌. 

പതിനൊന്നു രാജ്യങ്ങളില്‍നിന്ന്‌ വിസയില്ലാതെ നേരിട്ട്‌ എയര്‍പോര്‍ട്ടിലെത്തി ടൂറിസ്‌റ്റ്‌ വിസ എടുക്കാനുള്ള സൗകര്യമാണ്‌ വിസ-ഓണ്‍-അറൈവല്‍. ജപ്പാന്‍, കംബോഡിയ, മ്യാന്‍മാര്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ, ഫിന്‍ലന്‍ഡ്‌, ന്യൂസിലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌ എന്നീ രാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യ കാണാന്‍ എത്തുന്നവര്‍ക്കാണ്‌ ഈ സൗകര്യമുള്ളത്‌.

വിസ-ഓണ്‍-അറൈവല്‍ വിസയ്‌ക്ക്‌ 30 ദിവസം മാത്രമാണ്‌ കാലാവധി. ജോലിക്കായി ഇന്ത്യയിലെത്തുന്നവര്‍ക്ക്‌ വിസ-ഓണ്‍-അറൈവല്‍ നല്‌കുന്നതല്ല. ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌, രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി, റിട്ടേണ്‍ ടിക്കറ്റ്‌, ഹോട്ടല്‍ ബുക്കിംഗ്‌ കണ്‍ഫര്‍മേഷന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമേ വിസ-ഓണ്‍-അറൈവല്‍ ലഭിക്കുകയുള്ളൂ.