Breaking News

Trending right now:
Description
 
Mar 14, 2016

ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ തള്ളിയത്‌ എന്തിന്‌? സമര സമിതി ചെയര്‍മാന്‍ സോമന്‍ വള്ളിയങ്കാവ്‌ വിശദീകരിക്കുന്നു.

സോമന്‍ വള്ളിയങ്കാവ്‌
image

ഞങ്ങളുടെ പൂര്‍വികര്‍ രാജഭരണക്കാലമുതല്‍ ഉപയോഗിച്ചിരുന്ന റോഡ്‌ ഗേറ്റു വച്ചടച്ചു ഞങ്ങളെ പൗരാവകാശം നിഷേധിച്ച കമ്പനി നടത്തുന്ന മനുഷ്യാവകാശ ധ്വസംനം എങ്ങനെ പ്രക്ഷുബ്ധമായെന്നറിയണമെങ്കില്‍ ആ സ്ഥലവാസികളുടെ വികാരം മനസിലാക്കണം. നടക്കാന്‍ അവകാശത്തിനു വേണ്ടി കോടതി കേറിയിറങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ നിസഹായതയുടെ നൊമ്പരം അറിയണം. ഞങ്ങള്‍ ജീവിക്കുന്നത്‌ സ്വതന്ത്ര ഭാരതത്തില്‍ തന്നെയല്ലേ... ഞങ്ങളും മനുഷ്യരല്ലേ ഈ സമരം എംഎല്‍എയുടെ ഇടപെടലിലൂടെ സംസ്ഥാനതലത്തില്‍ ചര്‍ച്ചയാങ്കെിലും ഈ വിഷയത്തിന്റെ ആഴം പൊതുജനം മനസിലാക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഈ വിഷയത്തെക്കുറിച്ച്‌ പത്രമാധ്യമങ്ങളില്‍ എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്‌.
സമരത്തിന്റെ ചരിത്ര പശ്‌്‌ചാത്തലം ഇതാണ്‌. ഏറെ പ്രാചീനമായതും ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ളതുമായ വള്ളിയങ്കാവ്‌ ക്ഷേത്രം ( ഒന്നര കോടിയോളം പ്രതിവര്‍ഷം വരുമാനമുള്ളത്‌) ഏറെ പ്രശസ്‌തമാണ്‌. 
ടി ആര്‍ ആന്‍ഡ്‌ ടി കമ്പനിയാല്‍ ചുറ്റപ്പെട്ട 21.75 ഏക്കര്‍ മാത്രം വിസ്‌തീര്‍ണ്ണമുള്ള വള്ളിയങ്കാവ്‌ ഗ്രാമം ഈ ക്ഷേത്രത്തിനു ചുറ്റുമാണ്‌. ക്ഷേത്രപരിസരങ്ങളിലായി 40യോളം കുടുംബങ്ങളും താമസിക്കുന്നു. 20 ഓളം കുടുംബങ്ങള്‍ ഈ എസ്‌റ്റേറ്റിലെ ജീവനക്കാരാണ്‌. ജനങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന വള്ളിയങ്കാവില്‍ നിന്ന്‌ തെക്കേമലയിലേയ്‌ക്ക്‌ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ (ലിത്തോമാപ്പില്‍ ഉള്ളത്‌ )്‌ എസ്‌റ്റേറ്റ്‌ തേയില കൃഷിയില്‍ നിന്നു റബര്‍ കൃഷിയിലേയ്‌ക്ക്‌ മാറിയപ്പോള്‍ വിള സംരക്ഷണയുടെ പേരില്‍ എസ്റ്റേറ്റ്‌ ഗേറ്റ്‌ വച്ചടച്ചു. ആദ്യകാലങ്ങളില്‍ താക്കോല്‍ പരിസരങ്ങളിലെ കടകളില്‍ മറ്റു ഏല്‍പ്പിച്ചിരുന്നു. പിന്നീട്‌ വാച്ചറിന്റെ കയ്യിലുംതുടര്‍ന്ന്‌ മൂന്നു കിലോമീറ്റര്‍ അകലെയുള്ള മസ്റ്റര്‍ ഓഫീസിലേയ്‌ക്കും മാറ്റി. ഇതോടെ സമയബന്ധിതമായി ചികിത്സ കിട്ടാതെ മൂന്നുപേര്‍ മരണപ്പെട്ട സാഹചര്യം ഉണ്ടായി. എല്ലാവിധത്തിലും ജനങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിക്കുന്ന നിലപാടാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചു വന്നത്‌. യാത്ര ചെയ്യുന്നതിനും ടോള്‍ ഏര്‍പ്പെടുത്തിയതോടെ ഞങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന റോഡ്‌ വിട്ടുതരണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു ( സോമന്‍, ഗംഗാധരന്‍, വിനു വിജയന്‍, വിനോദ്‌ എന്നിവര്‍ ചേര്‍ന്ന്‌) അനുകൂലമായ വിധി നേടിയെടുത്തു. മാനേജ്‌മെന്റ്‌ മേല്‍ കോടതികളില്‍ അപ്പീലിനു പോയെങ്കിലും വിധികള്‍ ഞങ്ങള്‍ക്ക്‌ അനുകൂലമായിരുന്നു.
ക്ഷേത്രത്തിലേയ്‌ക്കും പരിസരപ്രദ്ദേശത്തേക്കുമുള്ള വഴികള്‍ മാത്രമല്ല ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി എസ്റ്റേറ്റിലൂടെയുള്ള ഏഴു വഴികളില്‍ (നൂറു കിലോമീറ്റര്‍ ദൂരം) ഗേറ്റ്‌ സ്‌ഥാപിക്കുകയും ടോള്‍ പിരിവ്‌ നടത്തുകയും ചെയ്യുന്നു. ടോള്‍ കൊടുക്കാതെ ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി വഴി യാത്ര ചെയ്യാന്‍ സാധിക്കില്ല. ഇതിനെതിരെ നിരവധി സമരങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. തൊഴിലാളികളും ബഹുജനങ്ങളും നിരന്തരമായി സമരത്തിലാണ്‌. എന്നാല്‍ സമരത്തെ സര്‍ക്കാരും മാനേജമെന്റും അവഗണിച്ചു.
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഉണ്ടാക്കുവാന്‍ കമ്പനി ഗ്രൂപ്പ്‌ മാനേജേഴ്‌സിനെയോ മാനേജരെയോ ചുമതലപ്പെടുത്തുകയും പിന്നീട്‌ ഗ്രൂപ്പ്‌ മാനേജര്‍ ഉണ്ടാക്കിയ എഗ്രിമെന്റ്‌ എനിക്ക്‌ ബാധകമല്ലെന്ന മട്ടില്‍ നിലപാട്‌ സ്വീകരിക്കുകയും സമരം ശാസ്‌ത്രീയമായി പൊളിച്ച്‌ എഗ്രിമെന്റ്‌ ഉണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയ സി ഐ, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവരെ പരിഹസിക്കുകയും ഗ്രൂപ്പുമാനേജരെ സ്ഥലം മാറ്റുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നത്‌ എസ്‌്‌റ്റേറ്റിന്റെ പതിവു പരിപാടികളില്‍ ഒന്നാണ്‌.
അതീവ ഗുരുതരാവസ്ഥയിലായ പാലം പണിയുവാന്‍ അനുവദിക്കാതിരിക്കുകയും സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്ററ്റിന്റെ വാറണ്ടിനെപ്പോലും (11- ഒക്ടോബര്‍ 2013) മാനിക്കാതിരിക്കുകയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മാനേജ്‌മന്റ്‌ ആണ്‌ ടി ആര്‍ ആന്‍ഡ്‌ ടി കമ്പനിയുടേത്‌. ഈ എസ്‌റ്റേറ്റില്‍ മാത്രമല്ല ടി ആര്‍ ആന്‍ഡ്‌ ടി എല്ലാ സ്‌റ്റേറ്റുകളിലും ഇതേവസ്ഥയാണ്‌ . കുളത്തുപ്പുഴ ,ബോണക്കാട്‌ തുടങ്ങിയ എസ്റ്റേറ്റിലെ തൊഴിലാളികള്‍ പതിറ്റാണ്ടായി ദുരിതത്തിലാണ്‌. 

വള്ളിയങ്കാവ്‌ - തെക്കേമല റോഡിലെ ഗേറ്റ്‌ നീക്കം ചെയ്യാനും ടോള്‍ പിരിവ്‌ നിര്‍ത്തി വയ്‌ക്കാനും മനുഷ്യാവകാശ കമ്മീഷന്‍ 2015 ജൂണ്‍ മാസം 4ന്‌ ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടത്താന്‍ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശവും കൊടുത്തിരുന്നു. നിരവധി തവണ റവന്യു അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ ഗേറ്റ്‌ പൊളിച്ചുമാറ്റാതെ കമ്പനിയ്‌ക്ക്‌ ഒത്താശ ചെയ്‌തു കൊടുക്കുകയായിരുന്നു. ഒടുവില്‍ ജൂണ്‍ 27ന്‌ ഗേറ്റ്‌ സ്ഥാപിക്കാമെന്നുറപ്പു നല്‍കിയ ആര്‍ ടി ഒ ലീവില്‍ പോയി. 
എംഎല്‍എയുടെയും എംപിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന്‌ ആര്‍ ടി ഒയക്ക്‌ അവധി റദ്ദാക്കി തിരികെ വന്നു ഗേറ്റ്‌ പൊളിച്ചുമാറ്റുവാന്‍ നിര്‍ബന്ധിതനായി. 
മനുഷ്യാവകാശ വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പോയ കമ്പനിയോടു ഗേറ്റ്‌ തുറന്നിടാനും ടോള്‍ വാങ്ങരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതോടെ പൊളിച്ചു മാറ്റിയ ഗേറ്റ്‌ പുനഃസ്ഥാപിക്കണമെന്നാണ്‌ കോടതി ആവശ്യപ്പെട്ടതെന്നു പറഞ്ഞു ആര്‍ ടി ഒ ഉടന്‍ രംഗത്ത്‌ എത്തി. നാട്ടുകാര്‍ക്ക്‌ ലഭിച്ച അനുകൂലവിധി നടപ്പിലാക്കാന്‍ ഒരു മാസത്തെ കാലതാമസമാണ്‌ റവന്യൂ അധികൃതര്‍ വരുത്തിയതെന്ന്‌ ഓര്‍ക്കണം. ഇവിടെ നിലവില്‍ ഒരു ഗേറ്റില്ലെന്നു റിപ്പോര്‍ട്ട്‌ മാത്രം നല്‍കിയാല്‍ മതിയെന്നിരിക്കയാണ്‌ റവന്യു അധികൃതര്‍ തിടുക്കത്തില്‍ ഗേറ്റ്‌ പുനഃസ്ഥാപിക്കാന്‍ എത്തിയത്‌.ജനങ്ങള്‍ സംഘടിതരായി എതിര്‍ത്തു. ഗേറ്റ്‌ തിരികെ കൊണ്ടു പോയ റവന്യൂ ഉദ്യോഗസ്ഥര്‍ ജൂലൈ മൂന്നാം തീയതി വീണ്ടും ഗേറ്റുമായി എത്തമെന്നറിഞ്ഞതോടെ ജനങ്ങള്‍ പ്രക്ഷുബ്ദരായി. ഗേറ്റ്‌ സ്ഥാപിച്ചാല്‍ ആത്മഹത്യചെയ്യുമെന്നു ഭീഷണി മുഴക്കി ആത്മഹത്യ സക്വാഡു വരെ രംഗത്ത്‌ ഇറങ്ങി. സ്ഥലത്ത്‌ എത്തിയ എം എല്‍എ ആര്‍ ടി ഒയോടു ജന വികാരം മനസിലാക്കി പിന്‍മാറണമെന്നാപേക്ഷിച്ചപ്പോള്‍ ധിക്കാരപരമായ നിലപാടാണ്‌ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്‌. ഇതിനെ തുടര്‍ന്നു സംഭവ സ്ഥലത്തു നിന്ന്‌ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഉദ്യോഗസ്ഥനെ പറഞ്ഞുവിടാന്‍ ശ്രമിച്ചു. അത്‌ ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത ഒഴിവാക്കുവാന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നൊള്ളു. അല്ലെങ്കില്‍ വലിയ വിപത്തിന്‌്‌ തെക്കേമല സാക്ഷ്യം വഹിക്കേണ്ടി വന്നനെ. 

കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി പ്രൊഫ. റോണി കെ ബേബിയും സോമന്‍ വടക്കേക്കരയും നേതൃത്വം നല്‍കുന്ന ഭൂസമര സമിതിയാണ്‌ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ജനപ്രതിനിധിയായ ബിജിമോള്‍ എംഎല്‍എയുടെ ഇടപെടല്‍ മൂലം സമരം സംസ്ഥാന തലത്തില്‍ ശ്രദ്ധനേടുവാനും ഇവിടെ നടക്കുന്ന മനുഷ്യാവകാശധ്വംസനം ജനകീയ വിഷയമാക്കുവാനും സാധിച്ചുവെന്നു നിസംശയം പറയാം. 
യാതൊരുവിധത്തിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കരുത്‌ കാണിച്ചു മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഉത്തരവിറക്കിയിരിക്കുകയാണ്‌. ആയിരക്കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഈ എസറ്റേറ്റ്‌ അനധികൃതമായി വച്ചിട്ടുണ്ടെന്ന്‌ ആധികാരികമായ രേഖകള്‍ വ്യക്തമാക്കുന്നത്‌. ആ ഭൂമി സാധാരണക്കാരന്റെ കൈകളില്‍ എത്തുമ്പോള്‍ മാത്രമാണ്‌ ഈ സമരം പൂര്‍ണമാകുകയുളളു.

ജനകീയ സമരങ്ങളിലൂടെ ഈ റോഡ്‌ മാത്രമല്ല തുറന്നു കൊടുക്കേണ്ട വന്നത്‌. ജനകീയ സമരത്തെ തുടര്‍ന്നാണ്‌ ഹാരിസണ്‍ എസ്റ്റേറ്റിലൂടെയുള്ള ബോയ്‌സ്‌ -മേലോരം റോഡ്‌ തുറന്നു തന്നത്‌. കിളിരൂര്‍ പറമ്പിലച്ചന്‍ നേതൃത്വം നല്‍കിയ അനിശ്ചിതകാല നിരാഹാരസമരത്തിന്‌ ജനപ്രനിധികള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയുമായി എത്തിയതോടെ സമരം വിജയം കാണുകയായിരുന്നു. ബോയ്‌സ്‌ - മേലോരം റോഡ്‌ തുറന്നു തരുവാന്‍ മാനേജ്‌മെന്റ്‌ നിര്‍ബന്ധിതരായി. എസ്‌റ്റേറ്റുകള്‍ ഭൂമി വിട്ടു തരാത്തതുമൂലം റോഡ്‌ വികസിപ്പിക്കാനാവാതെ പീരുമേട്‌ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളും റോഡില്ലാതെ ജനങ്ങളും ക്ലേശം അനുഭവിക്കുകയാണ്‌. ഇതിന്‌ അറുതി വരണമെങ്കില്‍ അനധികൃതമായി ഇത്തരം എസ്‌റ്റേറ്റുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യില്‍ സൂക്ഷിച്ചിരിക്കുന്നതിന്‌ ഇത്തരംസ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കണം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ഗേറ്റുകളും നീക്കം ചെയ്യണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യംപുനസ്ഥാപിക്കണം.
സര്‍ക്കാരിനെ കബളിപ്പിച്ച്‌ 35-ാം മൈല്‍ പാലൂര്‍ക്കാവ്‌ - തെക്കേമല റോഡ്‌, ജീരകക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പൊാന്നുംവില പലിശ സഹിതം ടി ആര്‍ ആന്റ്‌ ടി തിരിച്ചടയ്‌ക്കണം.


കോടിക്കണക്കിനു രൂപ ടോള്‍പിരിവ്‌ ഇനത്തില്‍ ജനങ്ങളുടെ കയ്യില്‍ നിന്നും കൊള്ളയടിച്ചത്‌ പരിശോധിച്ച്‌ പൊതു ഖജനാവില്‍ തിരിച്ച്‌ അടപ്പിക്കണം.