Breaking News

Trending right now:
Description
 
Mar 14, 2016

കെപിഎസി ലളിത സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും

image വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്രയായി നടി കെപിഎസി ലളിത മത്സരിച്ചേക്കും. കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ്‌ കെപിഎസി ലളിതയെ രംഗത്തിറക്കാന്‍ എല്‍ഡിഎഫ്‌ തീരുമാനിച്ചിരിക്കുന്നത്‌. മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്‌. എതിരാളി ആരായാലും അതു കാര്യമാക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. പൂനയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പമുള്ളപ്പോഴാണു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ വാര്‍ത്ത കെപിഎസി ലളിതയെ തേടിയെത്തുന്നത്‌. ഇടതുപക്ഷ സഹയാത്രികയാണെങ്കിലും പാര്‍ലിമെന്ററി രാഷ്‌ട്രീയത്തിലേക്കുള്ള ലളിതയുടെ വരവ്‌ അപ്രതീക്ഷിതമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിനു വേണ്ടി മന്ത്രി സി.എന്‍. ബാലകൃഷ്‌ണനാണു മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്‌. സിപിഎമ്മിലെ എന്‍.ആര്‍. ബാലനായിരുന്നു മുഖ്യഎതിരാളി. 1978ലാണു സംവിധായകന്‍ ഭരതന്റെ പത്‌നിയായി ആലപ്പുഴക്കാരിയായ ലളിത വടക്കാഞ്ചേരിയിലെ എങ്കക്കാട്‌ എത്തിയത്‌.