Breaking News

Trending right now:
Description
 
Mar 14, 2016

ബിജെപി ആദ്യഘട്ട പട്ടിക പുറത്തിറക്കി; കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

image നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തിറക്കി. സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മുതിര്‍ന്ന നേതാവ്‌ ഒ.രാജഗോപാല്‍ നേമത്തും മത്സരിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ കഴക്കൂട്ടത്തും ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍ മഞ്ചേശ്വ ത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും മത്സരിക്കും. ബിജെപിയുടെ മുന്‍നിര നേതാക്കളെ അണിനിരത്തിക്കൊണ്ടുള്ള 22 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടികയ്‌ക്കാണ്‌ ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പു സമിതി യോഗത്തില്‍ അന്തിമ ധാരണയായത്‌. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്‌ണദാസ്‌ കാട്ടാക്കടയിലും അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും സി.കെ. പത്മനാഭന്‍ കുന്നമംഗലത്തും മത്സരിക്കും. അഞ്ച്‌ മുന്‍ സംസ്ഥാന പ്രസിഡന്റുമാരാണ്‌ ആദ്യഘട്ട പട്ടികയിലുള്ളത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റുകൂടിയായ ജോര്‍ജ്‌ കുര്യനാണ്‌ സ്ഥാനാര്‍ഥി. ബിഡിജെഎസ്‌ ഉള്‍പ്പെടെ ഘടകക്ഷികളുമായി സീറ്റ്‌ വിഭജന ചര്‍ച്ച 15നു പൂര്‍ത്തിയാക്കും. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മറ്റു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഈ മാസം 17നു ഡല്‍ഹിയില്‍ ചേരുന്ന ബിജെപി കേന്ദ്രസമിതികൂടി അംഗീകരിച്ചാല്‍ മാത്രമേ പട്ടികയ്‌ക്ക്‌ അന്തിമ അംഗീകാരമാകൂ.