Breaking News

Trending right now:
Description
 
Mar 13, 2016

കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു നഗരസഭ; ഇനി നിയമ നടപടികള്‍

image പൊതുമുതല്‍ പരിപാലിച്ചു കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു നിയമപ്രകാരം നഗരസഭയുടെ അനിവാര്യ ചുമതലയാണെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍.ജോസഫ് ഫ്രാന്‍സിസിന്റെ വിധി. കൊച്ചി വടുതല റിച്ചാര്‍ഡ് മെന്‍ഡസിന്റെ കേസിലാണിത്.

 

പൊതുജന സുരക്ഷയ്ക്കു ഭീഷണി നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അകപ്പെടുന്നവര്‍ക്കു നിയമപ്രകാരം നഷ്ടപരിഹാരം നല്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവാദിത്വം. മുനിസിപ്പല്‍ നിയമപ്രകാരം തദ്ദേശഭരണ സംവിധാനം നിര്‍വഹിക്കേണ്ട കടമകളില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നു വിധി വ്യക്തമാക്കുന്നു.

 

ആലപ്പുഴ പട്ടണത്തിലെ റോഡുകളും നടപ്പാതകളും കാണകളും താഴ്ന്ന കേബിളുകളും മറ്റും സംബന്ധിച്ചുണ്ടാകാവുന്ന അപകടാവസ്ഥ ചൂണ്ടിക്കാട്ടിയും അതു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടും ടി.ആര്‍.എ മുന്‍കൂട്ടി നല്കുന്ന പരാതികളിലും നിവേദനങ്ങളിലും ആവശ്യമായ നടപടി മുനിസിപ്പല്‍ സെക്രട്ടറി വര്‍ഷങ്ങളായി സ്വീകരിക്കാറില്ല. നിസാരമായ കാര്യങ്ങള്‍ പോലും പരിഗണിച്ചിട്ടില്ലെന്നു ജനങ്ങളില്‍ നിന്നു പരാതിയുണ്ട്. ഇനി ഇതിനെതിരെ നിയമ-നഷ്ടപരിഹാര നടപടികള്‍ സ്വീകരിക്കാനായി സ്ഥലവാസികളെ സഹായിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആലപ്പുഴയിലെ അഭിഭാഷകരുടെ സഹായം തേടും. നിവേദനങ്ങള്‍ നല്കി വെറുതെ കാത്തിരുന്നു സമയം ഇനി പാഴാക്കാനില്ല.

 

ഉദാഹരണത്തിനു ഇതിനോടൊപ്പമുള്ള ഫോട്ടോ കാണുക. ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ കാണയുടെ മൂടിയ സ്ലാബിനു കുറുകെയിട്ടിരിക്കുന്ന കേബിള്‍. ഇതുവഴി കയറി നടക്കുന്നവര്‍ കാലുതട്ടി വീഴുമെന്നു ഉറപ്പ്.