Breaking News

Trending right now:
Description
 
Mar 13, 2016

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന് നവ നേതൃത്വം

Ginsmon P Zacharia
image ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ (ഐഎഎംസിവൈ) 2016ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജു വി. സക്കറിയയേയും സെക്രട്ടറി സജി കുഞ്ഞുകുട്ടി കടമ്പനാടിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: എബ്രാഹം കൈപ്പിള്ളില്‍ (ട്രഷറര്‍), എം.കെ. മാത്യു ( വൈസ് പ്രസിഡന്റ്), ആല്‍ഫ്രഡ് തോമസ് (ജോയിന്റ് സെക്രട്ടറി), . 54 യോങ്കേഴ്‌സ് ടെറസ് യോങ്കേഴ്‌സില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റിക്ക് പ്രയോജനകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജു വി. സക്കറിയ പറഞ്ഞു.