Breaking News

Trending right now:
Description
 
Mar 13, 2016

എസ്റ്റേറ്റ്‌ തൊഴിലാളിയെ കടുവ തിന്നു; കടുവയെ കുടുക്കാന്‍ തിരച്ചില്‍ ആരംഭിച്ചു

image കേരള-തമിഴ്‌നാട്‌ അതിര്‍ത്തിമേഖലയായ ദേവര്‍ഷോലയ്‌ക്കു സമീപം വുഡ്‌ബ്രയര്‍ എസ്റ്റേറ്റിലെ തൊഴിലാളിയും ജാര്‍ഖണ്ഡ്‌ സ്വദേശിയുമായ തൊഴിലാളി മെഗുവാരയെ (48) കടവു കൊന്നു തിന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി മെഗുവാര താമസസ്ഥലത്തുനിന്നു പുറത്തേക്കു പോയിരുന്നു. ശനിയാഴ്‌ച രാവിലെ എസ്‌റ്റേറ്റ്‌ പടിക്കു പിന്നില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ദേവര്‍ഷോല-റാക്‌വുഡ്‌ റോഡ്‌ ഉപരോധിച്ചു. പ്രദേശത്തു കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട്‌ ആഴ്‌ചകളായിട്ടും വനപാലകര്‍ നടപടി സ്വീകരിച്ചില്ലെന്ന്‌ ആരോപിച്ചായിരുന്നു ഉപരോധം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഏറെനേരം കഴിഞ്ഞാണ്‌ മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. നരഭോജി കടുവയെ പിടികൂടുന്നതിനു വനംവകുപ്പ്‌ നടപടി ആരംഭിച്ചു. കടുവയെ പിടികൂടാന്‍ മൂന്നു സ്‌പെഷല്‍ ബറ്റാലിയന്‍ പൊലീസ്‌ സംഘത്തെയും നിയോഗിച്ചു. സത്യമംഗലത്തുനിന്നു പ്രത്യേക പരിശീലനം നേടിയ തമിഴ്‌നാട്‌ ദൗത്യസേനയെയും വനംവകുപ്പും ജീവനക്കാരും ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷല്‍ സംഘമാണ്‌ തിരച്ചിലിനായി എത്തിയിരിക്കുന്നത്‌. വനമേഖലകളില്‍ പത്തുകൂടുകള്‍ സ്ഥാപിച്ചു. 30 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.