Breaking News

Trending right now:
Description
 
Mar 13, 2016

ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

image ഷാര്‍ജയില്‍ നിന്ന്‌ 75 കിലോമീറ്റര്‍ അകലെ മദാമിനടത്തു ഹത്ത റോഡില്‍ മലയാളി വിദ്യാര്‍ഥികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയിലായിരുന്നു അപകടം. പാനൂര്‍ സ്വദേശി മുഹമ്മദ്‌ ഷിഫാം (20), കോഴിക്കോട്‌ നദാപുരം സ്വദേശി അഷ്‌മിദ്‌ (19), ഫറോക്ക്‌ സ്വദേശി മുഹമ്മദ്‌ സൂനൂന്‍ (20) എന്നിവരാണ്‌ മരിച്ചത്‌. ദുബായ്‌ മിഡില്‍സക്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ ഇവരടക്കം അഞ്ചു സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചു മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും മൃതദേഹം ഇന്നു രാവിലെ നാട്ടില്‍ സംസ്‌കരിക്കും. മുഹമ്മദ്‌ ഷിഫാമിന്റെ മാതാപിതാക്കള്‍ ദുബായിലാണു താമസം. അഷ്‌മിദിന്റെ പിതാവ്‌ അഷ്‌റഫ്‌ ദുബായില്‍ റസ്റ്ററന്റ്‌ നടത്തിവരികയാണ്‌. സൂനൂന്റെ പിതാവ്‌ മദാമില്‍ ബിസിനസ്‌ ചെയ്യുകയാണ്‌.