Mar 13, 2016
വി,എസ്. അച്യുതാനന്ദന് മലമ്പുഴയില്‍ മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്
സിറ്റിങ് സീറ്റായ മലമ്പുഴയില്‍ മത്സരിച്ചേക്കും. പാലക്കാട്
ജില്ലാകമ്മിറ്റി ഒഴിവാക്കിയ വിഎസിന്റെ പേര് മലമ്പുഴ സീറ്റില്‍
ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
തിരഞ്ഞെടുപ്പില്‍ വിഎസും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും
മത്സരിക്കണമെന്ന പോളിറ്റ്ബ്യൂറോ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് വിഎസിന്റെ
പേര് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഎസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന പിബി
നിര്‍ദേശം ചര്‍ച്ചകളില്ലാതെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചത്.
മലമ്പുഴസീറ്റിലാണ് വിഎസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍, അദ്ദേഹം കായംകുളത്തേക്ക് മാറാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വിഎസും ടെലിഫോണില്‍ സംസാരിച്ചു.
വിഎസിന്റെ മറ്റാവശ്യങ്ങള്‍ യുക്തമായി ഘട്ടത്തില്‍ പരിഗണിക്കും എന്ന സന്ദേശം
യച്ചൂരി നല്‍കിയെന്നാണ് വിവരം. പിണറായി കണ്ണൂരിലെ ധര്‍മടത്താണ്
മത്സരിക്കുക. ഇന്നു വിഎസ് കൂടി പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി
യോഗത്തില്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം കേട്ട് ഇരുനേതാക്കളെയും
ഒരുമിച്ചിറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ഇരുപത് വര്‍ഷം
മുമ്പ്നടന്ന തിരഞ്ഞെടുപ്പിലാണ് വിഎസും പിണറായിയും മുമ്പ് ഒരുമിച്ചു
മത്സരരംഗത്ത് ഇറങ്ങിയത്. അന്ന് വി.എസ്. മാരാരിക്കുളത്ത്
പരാജയപ്പെട്ടു. പിണറായി പയ്യന്നൂരില്‍ വിജയിച്ചു. സംസ്ഥാന സെക്രട്ടറിയായി
ഒന്നരപ്പതിറ്റാണ്ടോളം തുടര്‍ന്നശേഷം ആ പദവിയില്‍ നിന്നു മാറിയതോടെയാണ്
പിണറായി നിയമസഭയിലേക്കു മത്സരിക്കുന്നത്. നിലവില്‍ എംഎല്‍എമാരും
കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ പി.കെ.ഗുരുദാസനും എളമരം കരീമും സംസ്ഥാന
സെക്രട്ടറിയേറ്റിന്റെ പട്ടികിയില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രായം
കണക്കിലെടുത്തുകൂടിയാണ് ഗുരുദാസിനെ മാറ്റിനിര്‍ത്തുന്നത്.