Breaking News

Trending right now:
Description
 
Mar 12, 2016

ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ താഴ്‌ന്നു; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്‌

image വേനല്‍ കടുത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ദിവസവും താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌. വേനല്‍മഴ വൈകുന്നതിനാല്‍ കേരളത്തില്‍ അടുത്തദിവസങ്ങളില്‍ കടുത്ത വൈദ്യുതിക്ഷാമം ഉണ്ടായേക്കും. 100 ദിവസത്തെ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഡാമില്‍ ഇപ്പോഴുള്ളൂവെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 900.221 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവശ്യമായ വെള്ളമേ ഡാമിലുള്ളൂ. ഈമാസം 8.2 ദശലക്ഷം യൂണിറ്റായിരുന്നു ശരാശരി ഉത്‌പാദനം. എന്നാല്‍ രണ്ടുദിവസമായി ഉത്‌പാദനം 10 ദശലക്ഷം യൂണിറ്റിനു മുകളിലാണ്‌. ശക്തമായ വേനലില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്‌.