Breaking News

Trending right now:
Description
 
Mar 12, 2016

തൊടുപുഴയില്‍ നടപ്പാതയില്‍ വൈദ്യുതിപ്രവഹിച്ചു; നിരവധിപേര്‍ക്ക്‌ ഷോക്കേറ്റു

image തൊടുപുഴയാറിനു മുകളിലെ പാലത്തിനോട്‌ ചേര്‍ന്നുള്ള ഇരുമ്പുകൊണ്ടുള്ള നടപ്പാതയില്‍ വൈദ്യുതി പ്രവഹിച്ചതിനെ തുടര്‍ന്ന്‌ കാല്‍നടയാത്രക്കാരായ നിരവധിപേര്‍ക്ക്‌ ഷോക്കേറ്റു. സംഭവം അറിഞ്ഞ വൈദ്യുതി ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി ഏഴുമണിയോടെ മഴയെ തുടര്‍ന്ന്‌ നടപ്പാതയിലൂടെ സഞ്ചരിച്ചവര്‍ക്കാണ്‌ ഷോക്കേറ്റത്‌. നടപ്പാതയുടെ അടിയിലൂടെയാണ്‌ കെഎസ്‌ഇബിയുടെ വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത്‌. നടപ്പാതയിലെ പരസ്യബോര്‍ഡിലേക്ക്‌ ആവശ്യമായ വൈദ്യുതിയുടെ കണക്ഷന്‍ ഇതില്‍നിന്നാണ്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ വൈദ്യുതി പ്രവഹിക്കാന്‍ കാരണമെന്നു കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മഴ പെയ്‌തതോടെയാണ്‌ ഇരുമ്പുകൊണ്ടുള്ള നടപ്പാതയിലേക്ക്‌ വൈദ്യുതി പ്രവഹിച്ചത്‌. പാലത്തിലൂടെ നടക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഷോക്കേറ്റു. സമീപത്തെ വൈദ്യുതി പോസ്‌റ്റുകളില്‍ പൊട്ടിത്തെറിയുമുണ്ടായി. സംഭവം അറിഞ്ഞ്‌ എത്തിയ പൊലീസ്‌ നടപ്പാതയില്‍ ആളുകള്‍ കയറുന്നത്‌ തടയുകയായിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ്‌ കാല്‍നടയാത്രക്കാരെ നടപ്പാതയിലൂടെ കടത്തിവിട്ടത്‌. കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിച്ചു.