Breaking News

Trending right now:
Description
 
Mar 12, 2016

കോടതിയലക്ഷ്യക്കേസ്‌: മന്ത്രി കെ.സി.ജോസഫിനെതിരായ തുടര്‍നടപടി ഹൈക്കോടതി ഉപേക്ഷിച്ചു

image ഹൈക്കോടതി ജസ്‌റ്റീസ്‌ അലക്‌സാണ്ടര്‍ തോമസിനെതിരെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ട മന്ത്രി കെ.സി.ജോസഫിനെതിരെയള്ള കോടതിയലക്ഷ്യക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഉപേക്ഷിച്ചു. മന്ത്രിയുടെ മാപ്പപേക്ഷ അംഗീകരിച്ചാണ്‌ കോടതിയുടെ നടപടി. മന്ത്രി കോടതിയില്‍ ഹാജരാകുകയും തെറ്റുസമ്മതിച്ചു ഖേദം പ്രകടിപ്പിച്ചു സത്യവാങ്‌മൂലം നല്‍കുകയും ചെയ്‌തതു തൃപ്‌തികരമാണെന്നു കോടതി വിലയിരുത്തുകയും ചെയ്‌തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിലോ ഒരു നിമിഷത്തെ നാവുപിഴയിലോ തെറ്റായ പരാമര്‍ശം നടത്തുന്നതുപോലെയല്ല, ഫെയ്‌സ്‌ബുക്കില്‍ കുറിപ്പെഴുതി അപ്ലോഡ്‌ ചെയ്യുന്നത്‌. ലോകമെമ്പാടുമുള്ള പുതുതലമുറ അതു വീക്ഷിക്കുന്നുണ്ട്‌. മന്ത്രിയുടെ കുറിപ്പ്‌ ജുഡീഷ്യറിക്കുതന്നെ കളങ്കമുണ്ടാക്കി. മുതിര്‍ന്നവര്‍ നല്‍കേണ്ട മാതൃക ഇതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന പരാമര്‍ശമാണ്‌ ജസ്‌റ്റീസ്‌ അലക്‌സാണ്ടര്‍ തോമസിനെതിരെ മന്ത്രി കെ.സി.ജോസഫ്‌ നടത്തിയത്‌. ഇതിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിക്കുകയായിരുന്നു.