Breaking News

Trending right now:
Description
 
Mar 11, 2016

ടാറ്റ ക്രൂസിബിള്‍ ക്വിസ്‌: തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ ജേതാക്കള്‍

image കൊച്ചി: ടാറ്റ ക്രൂസിബിള്‍ കാംപസ്‌ ക്വിസിന്റെ കൊച്ചി മേഖല റൗണ്ടില്‍ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ നിന്നുള്ള അവിനാശ്‌ പൈ, എസ്‌. സച്ചിന്‍ ടീം ജോതാക്കളായി. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ അഡ്വാന്‍സ്‌ഡ്‌ ലീഗല്‍ സ്റ്റഡീസിലെ റോഹിത്‌ ബാലഗോപാല്‍, നിരഞ്‌ജന്‍ സുധീര്‍ സഖ്യമാണ്‌ റണ്ണര്‍ അപ്പ്‌.

142 ടീമുകള്‍ മാറ്റുരച്ച മത്സരത്തിലാണ്‌ മോഡല്‍ എന്‍ജിനീയറിംഗ്‌ ടീം വിജയികളായത്‌. സൗത്ത്‌ സോണിലെ എട്ടു നഗരങ്ങളില്‍ നിന്നുള്ള ജേതാക്കളുമായി ഇവര്‍ അടുത്ത റൗണ്ടില്‍ ഏറ്റുമുട്ടും.

കറുകുറ്റി എസ്‌സിഎംഎസ്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗിലാണ്‌ ടാറ്റാ ക്രൂസിബിള്‍ ക്വിസ്‌ കൊച്ചി മേഖലാ മല്‍സരങ്ങള്‍ നടന്നത്‌. 20 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക റൗണ്ടും, ട്വന്റി 20 മോഡലിലുള്ള ഫൈനല്‍ റൗണ്ടുമായാണ്‌ ക്വിസ്‌ മല്‍സരം സംഘടിപ്പിച്ചത്‌. ഗിരി ബാലസുബ്രമണ്യന്‍ ആയിരുന്നു ക്വിസ്‌ മാസ്റ്റര്‍. പ്രാദേശിക റൗണ്ടിലെ ജേതാക്കള്‍ക്ക്‌ 75000 രൂപയും റണ്ണേഴ്‌സ്‌ അപ്പിന്‌ 35000 രൂപയും പ്രൈസ്‌ മണി ലഭിച്ചു.


എസ്‌സിഎംഎസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ പ്രൊഫ. ഡോ. രാധാ തേവന്നൂര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ദേശീയതല വിജയികള്‍ക്ക്‌ 5 ലക്ഷം രൂപയാണ്‌ പ്രൈസ്‌ മണി.