Breaking News

Trending right now:
Description
 
Mar 11, 2016

വിഎസും പിണറായിയും മത്സരിക്കണമെന്ന്‌ പൊളിറ്റ്‌ ബ്യൂറോ

image നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമെന്നു സിപിഎം പൊളിറ്റ്‌ ബ്യൂറോ. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇതു സംബന്ധിച്ചു തീരുമാനം. അതേസമയം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ ആരാണ്‌ എന്നതു സംബന്ധിച്ച്‌ മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിന്‌ ആരു നേതൃത്വം നല്‍കണമെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കാമെന്നുമാണു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്‌. മത്സരത്തിനില്ലെങ്കില്‍ താന്‍ വിരമിക്കുമെന്ന്‌ വിഎസ്‌ ദേശീയ നേതൃത്വത്തോട്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങളില്‍ ഇപ്പോള്‍തന്നെ വ്യക്തതവേണമെന്നു വിഎസ്‌ കര്‍ശന നിലപാട്‌ എടുത്തിട്ടുണ്ട്‌. ഇപ്പോഴത്തെ സ്ഥിതിയില്‍ വിഎസ്‌ രംഗത്തില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌ ദോഷകരമാകുമെന്ന വാദത്തോട്‌ പലരും യോജിച്ചു. പിബിയിലെ മറ്റ്‌ അംഗങ്ങളുടെ നിലപാടും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വിഎസും പിണറായിയും ജയിച്ചാല്‍ ഉണ്ടാകുന്ന തര്‍ക്കം കണക്കിലെത്തു തിരഞ്ഞെടുപ്പിനു ശേഷം എന്തുവേണമെന്ന വിഷയവും യോഗം പരിഗണിച്ചു. രണ്ടുപേരും മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുണ്ട്‌. ഈ സ്ഥിതിയില്‍ എന്തുവേണമെന്നത്‌ സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്‌തു തീരുമാനിക്കണമെന്നാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്‌. യച്ചൂരിയെ കൂടാതെ പ്രകാശ്‌ കാരാട്ട്‌, വൃന്ദ കാരാട്ട്‌, എസ്‌. രാമചന്ദ്രന്‍ പിള്ള, എ.കെ. പദ്‌മനാഭന്‍ എന്നിവരും പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുത്തു