Breaking News

Trending right now:
Description
 
Mar 11, 2016

കോട്ടയത്ത്‌ സ്‌കൂള്‍ കൂട്ടികളില്‍ വൃക്കരോഗം കൂടുന്നതായി പഠനം

image കോട്ടയം ജില്ലയില്‍ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ വൃക്കരോഗം റിപ്പോര്‍ട്ടു ചെയ്‌തു. ലോക വൃക്കദിനത്തോടനുബന്ധിച്ച്‌ മെഡിക്കല്‍കോളജ്‌ ആശുപത്രി നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. 100 കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 16 വിദ്യാര്‍ഥികള്‍ക്കു പ്രാഥമിക വൃക്കരോഗം കണ്ടെത്തി. മൂന്നു ട്രൈബല്‍ സ്‌കൂളുകളിലെ കുട്ടികളെയാണ്‌ ഡോ.കെ.പി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും ആരോഗ്യവകുപ്പ്‌ പ്രവര്‍ത്തകരും പരിശോധിച്ചത്‌. രക്തം, മൂത്രം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വൃക്കരോഗം കണ്ടെത്തിയ 16 വിദ്യാര്‍ഥികളെ മെഡിക്കല്‍കോളജ്‌ നെഫ്രോളജി വിഭാഗം ഏറ്റെടുത്തു. അവര്‍ക്കു സൗജന്യമായി ചികിത്സ നല്‍കുമെന്നു വകുപ്പു മേധാവി ഡോ.കെ.പി.ജയകുമാര്‍ വ്യക്തമാക്കി. പ്രാഥമിക വൃക്കരോഗം കണ്ടെത്തിയ കുട്ടികള്‍ക്കു ശരിയായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വൃക്കരോഗത്തില്‍നിന്നു രക്ഷപ്പെടാനാകും. അടുത്ത അധ്യയനവര്‍ഷം മുതല്‍ കോട്ടയം ജില്ലയിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും വൃക്കപരിശോധന നടത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.