Breaking News

Trending right now:
Description
 
Mar 10, 2016

മോഹന്‍ലാല്‍ അന്ധനായി എത്തുന്ന ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു

image തമിഴ്‌ നടന്‍ സമുദ്രക്കനിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം ഒപ്പത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. നായകനായ മോഹന്‍ലാല്‍ അന്ധന്റെ വേഷം ചെയ്യും. ചിത്രം ക്രൈംത്രില്ലറാണ്‌. ഒരു കൊലപാതകത്തിന്റെ ഏക തുമ്പാണ്‌ മോഹന്‍ലാല്‍ വേഷമിടുന്ന കഥാപാത്രം. താന്‍ കൊലയാളിയായി മുദ്രകുത്തപ്പെട്ടതോടെ അന്ധനായ നായകന്‍ യഥാര്‍ഥ കൊലയാളിയെ തേടിപ്പോകുന്ന സംഭ്രമജനകമായ കഥയാണ്‌ ഒപ്പം പറയുന്നത്‌. കൊച്ചിയിലെ ചിത്രീകരണം കൂടാതെ ഊട്ടിയും ലൊക്കേഷനാക്കിയിട്ടുണ്ട്‌. വിമലാ രാമനും അനുശ്രീയുമാണ്‌ നായികമാര്‍. ശിക്കാറിനു ശേഷമാണ്‌ സമുദ്രക്കനിയും മോഹന്‍ലാലും വീണ്ടും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നത്‌. നെടുമുടിവേണുവും മാമുക്കോയയും പ്രധാനവേഷത്തിലെത്തുന്നുണ്ട്‌. നവാഗതനായ ഗോവിന്ദിന്റേതാണ്‌ കഥ. പ്രിയദര്‍ശനാണ്‌ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്‌.