Breaking News

Trending right now:
Description
 
Mar 10, 2016

ഇന്ത്യയുടെ ഐആര്‍എന്‍എസ്‌എസ്‌ 1 എഫ്‌ ഇന്ന്‌ വൈകിട്ട്‌ വിക്ഷേപിക്കും

image ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരിയില്‍ ആറാമത്തേതായ ഐആര്‍എന്‍എസ്‌എസ്‌ 1 എഫ്‌ ഇന്നു ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്നു വിക്ഷേപിക്കും. വൈകിട്ട്‌ നാലിനാണ്‌ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്‌എല്‍വി സി-32ന്റെ വിക്ഷേപനം. അമ്പത്തിനാലര മണിക്കൂര്‍ കൗണ്ട്‌ ഡൗണ്‍ പുരോഗമിക്കുകയാണ്‌. ഐആര്‍എന്‍എസ്‌എസ്‌ പരമ്പരയില്‍ മൊത്തം ഏഴ്‌ ഉപഗ്രഹങ്ങളാണുള്ളത്‌. 1425 കിലോഗ്രാമാണ്‌ ഐആര്‍എന്‍എസ്‌എസ്‌ 1 എഫിന്റെ ഭാരം. വിക്ഷേപിച്ച്‌ 22 മിനിട്ടും 11 സെക്കന്‍ഡും കഴിയുമ്പോള്‍ 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപദത്തില്‍ എത്തും. ഇതിന്റെ ആയുസ്‌ 12 വര്‍ഷമായിരിക്കും.യുഎസിന്റെ ജിപിഎസ്‌, റഷ്യയുടെ ഗ്ലോനാസ്‌, യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ ഗലീലിയോ എന്നിവയ്‌ക്കു മാത്രമേ നിലവില്‍ ഗതിനിര്‍ണയ സംവിധാനങ്ങള്‍ ഉള്ളൂ. ഐആര്‍എന്‍എസ്‌എസ്‌ 1 എഫിന്റെ വിക്ഷേപണത്തോടെ ഇന്ത്യയും ഈ നിരയിലേക്ക്‌ ഉയരും.