Mar 09, 2016
സരിത ഹാജരായില്ല: സോളാര്‍ കമ്മീഷന് അടച്ചുപൂട്ടേണ്ടിവരുമല്ലോയെന്ന് ജസ്റ്റീസ് ശിവരാജന്
സോളര്‍ കമ്മീഷന് മുമ്പാകെ മെഴി നല്കാന് ഇന്നലെയും സരിത എസ്.നായര്‍
ഹാജരായില്ല. ഇങ്ങനെയാണെങ്കില്‍ കമ്മിഷന് അടച്ചുപൂട്ടേണ്ടിവരുമല്ലോ എന്നു
ജസ്റ്റീസ് ജി.ശിവരാജന് പ്രതികരിക്കുകയും ചെയ്തു. സരിതയുടെ
മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയശേഷം പൊലീസ് ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള മറ്റു പലരുടെയും മൊഴിയെടുക്കല്‍ അനന്തമായി
നീട്ടിക്കൊണ്ടുപോകാനാവില്ല. തുടര്‍ച്ചയായി അവധി അനുവദിക്കില്ലെന്നുപറഞ്ഞ
കമ്മീഷന് 11നു സരിത ഹാജരാകണമെന്നും അറിയിച്ചു. കോടതിയില്‍ സരിത
ഹാജരാകുന്നതിന് സമയം നീട്ടിച്ചോദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന്
ഇടായാക്കിയത്. സരിതയ്ക്കു വിവിധ കോടതികളില്‍ കേസുള്ളതിനാല്‍
ഒരാഴ്ചയിലേറെ സമയം ആവശ്യമുണ്ടെന്നും അത് അനുവദിക്കണമെന്നും സരിതയുടെ
അഭിഭാഷകന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത്രയധികം സമയം
നീട്ടിക്കൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. റാന്നിയിലെ
കോടതിയില്‍ കേസുള്ളതിനാലാണ് സരിതയ്ക്ക ഇന്നലെ കമ്മീഷന് മുമ്പാകെ
ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും അഭിഭാഷകന് അറിയിച്ചു.