Breaking News

Trending right now:
Description
 
Mar 09, 2016

10 കോടിയുടെ ബെന്‍സ്‌ എസ്‌ 600 ഗാര്‍ഡ്‌ വിപണിയിലെത്തി

image പൂര്‍ണമായും ഇറക്കുമതി ചെയ്‌ത മെള്‌സിഡീസ്‌ ബെന്‍സിന്റെ മേബാക്ക്‌ എസ്‌ 600 ഗാര്‍ഡ്‌ രാജ്യാന്തര വിപണിയിലെത്തി. 10.5 കോടി രൂപയാണ്‌ വില (ഡല്‍ഹി എക്‌സ്‌ ഷോറൂം). അതീവ സുരക്ഷാ വാഗ്‌ദാനം ചെയ്യുന്ന ഗാര്‍ഡിന്‌ സവിശേഷതകള്‍ ഏറെയുണ്ട്‌. ബുള്ളറ്റ്‌ പ്രൂഫ്‌, മൈന്‍ പ്രൂഫ്‌ സുരക്ഷപോലുള്ള സൂപ്പര്‍ സെക്യൂരിറ്റി പതിപ്പാണിത്‌. ആധൂനിക ബാലിസ്‌റ്റിക്‌ പ്രയോഗങ്ങള്‍ തടയുന്ന രീതിയിലാണ്‌ ബോഡിയുടെ നിര്‍മാണം. 7.9 സെക്കന്‍ഡിലെ വേഗത 100 കിലോമീറ്ററാണ്‌. പരമാവധി വേഗം മണിക്കൂറില്‍ 190 കിലോമീറ്റര്‍. ബെന്‍സ്‌ ശ്രേണിയില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലയുള്ള കാറാണെന്ന പ്രത്യേകതയുമുണ്ട്‌.