Breaking News

Trending right now:
Description
 
Mar 09, 2016

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക്‌ ഇന്ന്‌ തുടക്കം

image ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ക്ക്‌ ഇന്നു തുടക്കം. മൂന്നു വിഭാഗങ്ങളിലുമായി സംസ്ഥാനത്തെ 14.7 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്‌. 476,877 വിദ്യാര്‍ഥികള്‍ ഇക്കുറി പത്താം ക്ലാസ്‌ പരീക്ഷ എഴുതുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം. എസ്‌. ജയ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പത്താം ക്ലാസ്‌ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നതില്‍ 47,4286 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റ്‌ വിഭാഗത്തിലുമാണു പരീക്ഷ എഴുതുക. റെഗുലര്‍ വിഭാഗത്തില്‍ കേരളത്തില്‍ -473,753 ഗള്‍ഫില്‍- 533 ലക്ഷദ്വീപില്‍- 813 വിദ്യാര്‍ഥികളുമാണു പരീക്ഷ എഴുതുന്നത്‌. ഉച്ചയ്‌ക്കു 1.45 മുതലാണ്‌ പരീക്ഷ ആരംഭിക്കുക. തുടക്കത്തിലെ 15 മിനിറ്റ്‌ കൂളിംഗ്‌ സമയമായിരിക്കും . ഈ സമയത്ത്‌ ഉത്തരങ്ങള്‍ എഴുതാന്‍ പാടില്ല. രണ്ടു മുതലാണ്‌ ഉത്തരങ്ങള്‍ എഴുതാനുള്ള സമയം. പരീക്ഷാ സമയത്ത്‌ അധ്യാപകരോ വിദ്യാര്‍ഥികളോ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്‌. എസ്‌എസ്‌എല്‍സി പരീക്ഷ 23ന്‌ അവസാനിക്കും. തിരുവനന്തപുരത്ത്‌ 10ന്‌ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്നത്തെ പരീക്ഷകള്‍ക്ക്‌ മാറ്റമുണ്ടാവില്ല. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡിറി പരീക്ഷകള്‍ 29നാണ്‌ അവസാനിക്കുന്നത്‌. 9.33 ലക്ഷം വിദ്യാര്‍ഥികളാണ്‌ ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. ഇതില്‍ 460743 പേര്‍ പ്ലസ്‌ ടു പരീക്ഷയും 472307 പേര്‍ പ്ലസ്‌ വണ്‍ പരീക്ഷയും എഴുതും. പ്ലസ്‌ ടു പരീക്ഷയില്‍ 23,4397 പേര്‍ ആണ്‍കുട്ടികളും 22,6346 പേര്‍ പെണ്‍കുട്ടികളുമാണ്‌. പ്ലസ്‌ വണ്‍ പരീക്ഷ എഴുതുന്നവരില്‍ 23,3374 പേര്‍ ആണ്‍കുട്ടികളും 23,8933 പേര്‍ പെണ്‍കുട്ടികളുമാണ്‌. പരീക്ഷാ ക്രമക്കേട്‌ തടയാന്‍ സെക്രട്ടറിയേറ്റിലെയും ഡിപിഐ ഓഫിസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്വാഡുകള്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌.