Breaking News

Trending right now:
Description
 
Mar 08, 2016

മണിയുടെ മരണകാരണം ഗുരുതര കരള്‍രോഗമെന്ന്‌ സ്ഥിരീകരണം

image കലാഭവന്‍ മണിയുടെ മരണകാരണം ഗരുതര കരള്‍രോഗമായിരുന്നുവെന്നും ഏറെക്കുറെ പ്രവര്‍ത്തന രഹിതമായിതുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിനു പഴുപ്പുബാധിക്കുകയും പൊട്ടിയൊലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ശരീരത്തില്‍ മരണത്തിനിടയാക്കാവുന്ന മരാക വിഷാംശം ഇല്ലായിരുന്നുവെന്നുമാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. മീഥെയില്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഭക്ഷണത്തില്‍നിന്നു ശരീരത്തില്‍ എത്തിപ്പെട്ടതാകാം ഇതെന്നാണു പോസ്‌റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌. ഇതു മരണകാരണമാകില്ലെന്നും പോസ്‌റ്റമോര്‍ട്ടും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സ്ഥിരീകരണത്തിനായി ആന്തരികാവയവങ്ങളും രാസപരിശോധനയ്‌ക്ക്‌ എടുത്തിട്ടുണ്ട്‌. കാക്കനാട്‌ ഫോറന്‍സിക്‌ ലാബിലാണ്‌ ഈ പരിശോധന നടത്തുന്നത്‌. മണിയുടെ മരണത്തെപ്പറ്റി പൊലീസിന്റെ പ്രത്യേക വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്‌. മണിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ്‌ ഇന്നലെ സംസ്‌കരിച്ചത്‌.