Breaking News

Trending right now:
Description
 
Mar 08, 2016

സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു

image ചലച്ചിത്ര സംവിധായകന്‍ സജി പറവൂര്‍ (48) അന്തരിച്ചു. മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ അന്ത്യം. കൊല്ലം പറവൂര്‍ സ്വദേശിയാണ്‌. സുരേഷ്‌ ഗോപിയും മോഹന്‍ലാലും മുഖ്യവേഷത്തിലെത്തിയ ജനകന്‍ എന്ന സിനിമയുടെ സംവിധായകനാണ്‌. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിട്ടുണ്ട്‌. ലെനിന്‍ രാജേന്ദ്രന്‍ അടക്കം ഒട്ടേറെ സംവിധായകര്‍ക്കൊപ്പം വളരെക്കാലം അസോഷ്യേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ്‌ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയായിരുന്നു അന്ത്യം. മകന്‍ അനന്തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ്‌ അവശനിലയിലായതും ആശുപത്രിയില്‍ എത്തിച്ചതും. ശ്രീദേവിയാണ്‌ ഭാര്യ.