Breaking News

Trending right now:
Description
 
Mar 07, 2016

ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ബുധനാഴ്‌ച

image കേരളാ കോണ്‍ഗ്രസില്‍ (എം) നിന്നു രാജിവച്ച ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ബുധനാഴ്‌ച കൊച്ചിയില്‍ നടക്കും. പുതിയ പാര്‍ട്ടിയുടെ പേരും ഇതോടൊപ്പം പ്രഖ്യാപിക്കും. 16ന്‌ കോട്ടയത്ത്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടത്തുമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കി. മൂവാറ്റുപുഴയില്‍ ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ വീട്ടിലാണ്‌ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുള്ള യോഗം ചേര്‍ന്നതും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതും. കേരള കോണ്‍ഗ്രസ്‌ വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌ സി, യുവജന വിഭാഗമായ യൂത്ത്‌ ഫ്രണ്ട്‌ എന്നിവയിലെ സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസിന്റെ ചില സംസ്ഥാന ഭാരവാഹികളും യുവജനവിഭാഗം നേതാക്കളും പാര്‍ട്ടിയില്‍നിന്നു രാജിവച്ചതായി യോഗത്തില്‍ വ്യ്‌ക്തമാക്കി. ഇടതുപക്ഷത്തോടൊപ്പം നിന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുടെ കരുത്ത്‌ തെളിയിക്കാനാണ്‌ തീരുമാനം.