Breaking News

Trending right now:
Description
 
Dec 31, 2012

പുതുവര്‍ഷം സിഡ്‌നിയില്‍ പൊടിപൂരമായി, ലോകമെങ്ങും ആഘോഷം

image
ലോകം മുഴുവന്‍ പുതുവത്സരത്തെ പുല്‍കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ആദ്യം സൂര്യകിരണമേറ്റുവാങ്ങി 2013-നെ വരവേല്‍ക്കാന്‍ ഭാഗ്യം ലഭിച്ചത്‌ ക്രിസ്‌മസ്‌ ഐലന്‍ഡിനാണ്‌. സെന്‍ട്രല്‍ പസഫിക്‌ കടലിലാണ്‌ ഈ ദ്വീപ്‌. തൊട്ടുപിന്നാലെ സിഡ്‌നിയില്‍ ആഘോഷങ്ങളുടെ പൊടിപൂരമായി. 1.5 മില്യണ്‍ ആള്‍ക്കാരാണ്‌ ഇവിടെ ന്യൂഇയര്‍ ആഘോഷത്തിനായി കാത്തുനിന്നിരുന്നത്‌. ഈ മുമ്പന്മാര്‍ക്കു പിന്നിലായി അമേരിക്കന്‍ സമോവ ദ്വീപിലാണ്‌ ഏറ്റവുമൊടുവില്‍ പുതുവത്സരം എത്തുന്നത്‌. ചൊവ്വാഴ്‌ച രാവിലെ 11 ജിഎംറ്റിയിലേ ഇവിടെ സൂര്യവെളിച്ചം വീഴൂ.



ടണ്‍കണക്കിന്‌ പടക്കങ്ങള്‍കൊണ്ടാണ്‌ സിഡ്‌നി പുതുവത്സരത്തെ വരവേറ്റത്‌. ഹാര്‍ബറില്‍ ഈ ലോകത്തിന്റെതന്നെ ആദ്യ ആഘോഷം പൂത്തിരികത്തി.