Breaking News

Trending right now:
Description
 
Mar 06, 2016

കെ.എം.മാണി കൂടുതല്‍ സീറ്റു ചോദിച്ചു; ചര്‍ച്ച തൃപ്‌തികരമല്ലെന്നു കേരളാ കോണ്‍ഗ്രസ്‌

image നിയമസഭാ തിരഞ്ഞെടുപ്പ്‌ ചൂടുപിടിച്ചതോടെ മുന്നണികളില്‍ സീറ്റിനുവേണ്ടിയുള്ള വടംവലി തുടങ്ങി. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകള്‍ പേരെന്ന നിലപാടാണ്‌ കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റേത്‌. കോട്ടയത്ത്‌ ഇന്നലെ നടന്ന കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ചര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസ്‌ ലീഡര്‍ കെ.എം.മാണി ഇതു വ്യക്തമാക്കുകയും ചെയ്‌തു. ഏറ്റുമാനൂരും, പൂഞ്ഞാറും കുട്ടനാടും കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണെന്നും മാണി ചര്‍ച്ചയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്‌തികരമല്ലെന്നു പിന്നീട്‌ മാണി വ്യക്തമാക്കി. തുടര്‍ ചര്‍ച്ചകള്‍ 10ന്‌ തിരുവനന്തപുരത്ത്‌ നടത്തും. കോണ്‍ഗ്രസ്‌ ഒരിക്കലും വന്‍ പാര്‍ട്ടി മേധാവിത്വം ഒരു പാര്‍ട്ടിയോടും ഇതുവരെ കാണിച്ചിട്ടില്ലെന്നും ഇനിയൊട്ടു കാണിക്കുകയുമില്ലെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സീറ്റു വിഭജനകാര്യത്തില്‍ പ്രാരംഭചര്‍ച്ചകള്‍ മാത്രമാണ്‌ നടന്നത്‌. തിരുവനന്തപുരത്ത്‌ മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ച ഏഴിനു നടക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കെ.എം.മാണിയെകൂടാതെ മന്ത്രി പി.ജെ.ജോസഫ്‌, ജോയി ഏബ്രഹാം എംപി എന്നിവരും കേരളാ കോണ്‍ഗ്രസിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയെ കൂടാതെ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ കോണ്‍ഗ്രസിനുവേണ്ടി പങ്കെടുത്തു.