Breaking News

Trending right now:
Description
 
Mar 06, 2016

പാലക്കാട്ട്‌ സൂര്യതാപമേറ്റ്‌ വൃദ്ധന്‍ മരിച്ചു

image പാലക്കാട്ട്‌ സൂര്യതാപമേറ്റ്‌ പുതുറോഡ്‌ മണിയന്‍ (60) മരിച്ചു. പാഴിയോട്‌ ലക്ഷംവീട്‌ കോളനിയിലേക്കു പോകുന്ന റോഡിനു സമീപമുള്ള പറമ്പില്‍ മരിച്ചനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തുകയായിരുന്നു. ശരീരം മുഴുവന്‍ ചുവന്നുതിണര്‍ത്ത പാടുകളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ തൊലി കരിഞ്ഞ അവസ്ഥയിലായിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണെന്നു കണ്ടെത്തി. ജില്ലാ പൊലീസ്‌ സര്‍ജന്‍ ഡോ.പി.ബി.ഗുജ്‌റാളിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നു. വെയിലത്തു മണിയന്‍ തളര്‍ന്നു വീണതാകാമെന്നും വെയിലേറ്റു കിടന്നതിനാല്‍ നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ആന്തരികാവയവങ്ങള്‍ വിശദപരിശോധനയ്‌ക്ക്‌ അയച്ചു.