Breaking News

Trending right now:
Description
 
Mar 06, 2016

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെക്കുറിച്ച്‌ വിവരമില്ല

image തെക്കന്‍ യെമനിലെ ഏഡനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലായളി വൈദികന്‍ കോട്ടയം രാമപുരം സ്വദേശി ഫാ.ടോമിനെ അന്വേഷണ സംഘത്തിന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. സുരക്ഷാസേന അന്വേഷണം ശക്തമാക്കിയതായിട്ടാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം. ആക്രമണത്തിനു പിന്നില്‍ ഐഎസ്‌ ഭീരരര്‍ ആണെന്നു യെമന്‍ കുറ്റപ്പെടുത്തി. മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വദ്ധസദനം ആക്രമിച്ചാണു വൈദികനെ തട്ടിക്കൊണ്ടുപോയത്‌. സലേഷ്യന്‍സഭ ബാംഗ്ലൂര്‍ പ്രൊവിഷ്യന്‍സ്‌ അംഗമാണ്‌. ആക്രമണത്തില്‍ നാലു കന്യാസ്‌ത്രികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്‌ത്രികളില്‍ ഒരാള്‍ ഇന്ത്യാക്കാരിയാണ്‌. എണ്‍പതുപേര്‍ താമസിക്കുന്ന വൃദ്ധസദനത്തില്‍ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ നാലു തോക്കുധാരികള്‍ അതിക്രമിച്ചുകടന്നു വെടിവയ്‌ക്കുകയായിരുന്നു. കൊലപ്പെടുത്തിയ 16 പേരുടെയും കൈയ്‌കളില്‍ വിലങ്ങുവച്ചശേഷം തലയ്‌ക്കുനേരെ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കന്യാസ്‌ത്രികള്‍ ഉള്‍പ്പെടെയുള്ളവരുടെ വധത്തെ പൈശാചികമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശേഷിപ്പിച്ചു. സംഭവത്തില്‍ വലിയ നടുക്കവും ദുഖവും മാര്‍പാപ്പ രേഖപ്പെടുത്തി.