Breaking News

Trending right now:
Description
 
Dec 31, 2012

ഇറാഖില്‍ സ്‌ഫോടന പരമ്പര: 11 മരണം

image ബാഗ്‌ദാദ്‌ ഇറാഖിലെ നാലു നഗരങ്ങളിലുണ്ടായ ബോംബ്‌ സ്‌ഫോടന പരമ്പരയില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. 40 ലേറെ പേര്‍ക്ക്‌ പരിക്കേറ്റു. മുസായിബ്‌ , ഹില്ല തുടങ്ങിയ നഗരങ്ങളിലാണ്‌ സ്‌ഫോടനങ്ങള്‍ നടന്നത്‌.

തെക്കന്‍ ബാഗ്‌ദാദില്‍ ഇന്നു രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കിഴക്കന്‍ പ്രവിശ്യയായ ദിയാലില്‍ ശിയ തീര്‍ത്ഥാടക സംഘത്തിനുണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. മറ്റൊരു ആക്രമത്തില്‍ രണ്ട്‌ സൈനികരും കൊല്ലപ്പെട്ടിരുന്നു.

അര്‍ബയീന്‍ ഓര്‍മ്മ ദിവസമായി ശിയ മുസ്ലികള്‍ആഘോഷിക്കുന്ന ദിവസമാണ്‌ ആക്രമണം നടന്നിരിക്കുന്നത്‌.
2007നു ശേഷം അക്രമങ്ങള്‍ ഇറാഖില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന്‌ പ്രധാന നാലു നഗരങ്ങളില്‍ ഒരേ ദിവസം സ്‌ഫോടനം ഉണ്ടായി