Breaking News

Trending right now:
Description
 
Mar 01, 2016

മികച്ച ആനിമേഷന്‍ ചിത്രത്തിനു തിരുവനന്തപുരം സ്വദേശിക്കും ഓസ്‌കര്‍

image ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വീണ്ടും മലയാളിത്തിളക്കം. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇന്‍ഡൈഡ്‌ ഔട്ടിനായി കഥാപാത്ര ചിത്രീകരണം നടത്തിയ തിരുവനന്തപുരം നാലാഞ്ചിറ കണ്ടത്തില്‍ സാജന്‍ സ്‌കറിയയിലൂടെയാണ്‌, റസൂല്‍പൂക്കുട്ടിക്ക്‌ ശേഷം മറ്റൊരു ഓസ്‌കാര്‍ കേരളത്തിലേക്ക്‌ എത്തിയിരിക്കുന്നത്‌. ചിത്രത്തിന്റെ സംവിധായകന്‍ പീറ്റ്‌ ഡോക്ടെറും നിര്‍മാതാവ്‌ ജോനാസ്‌ റിവെറയും ചേര്‍ന്നാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നില്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ മനസിലുള്ള സന്തോഷവും സങ്കടവും ആശങ്കകളുമെല്ലാമാണ്‌ ഇന്‍സൈഡ്‌ ഔട്ടിലുള്ളത്‌. ഈ ചിത്രത്തിന്റെ പണിപ്പുരയിലിരിക്കുമ്പോള്‍ പല ഘട്ടങ്ങളിലും കുട്ടികളുടെ കാഴ്‌ചപ്പാടുകൂടി അറിയാന്‍ സാജന്‍ നേരെ മക്കളായ ഒമ്പതു വയസുകാരി ഇഷ, അഞ്ചുവയസുകാരന്‍ സാക്കു എന്നിവരോട്‌ അഭിപ്രായം ചോദിക്കുമായിരുന്നു. കോഴിക്കോട്‌ ആര്‍.ഇ.സിയില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിംഗ്‌ ബിരുദം കരസ്ഥമാക്കിയ സാജന്‍ അമേരിക്കയിലെ ടെക്‌ സസിലെ എആന്‍ഡ്‌ എം യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ആനിമേഷന്‍ കോഴ്‌സ്‌ പാസായി. പിന്നെ ഡിസ്‌നി പിക്‌സാര്‍ സ്റ്റുഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറായി. ഹോളിവുഡിലെ ഏഴു സിനിമകള്‍ക്കു കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്‌. മേരി ആനാണ്‌ സാജന്റെ ഭാര്യ.