Mar 01, 2016
ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര ഓസ്കര് വേദിയില്‍ താരമായി
ഓസ്കര് വേദിയില്‍ മികച്ച എഡിറ്റിംഗിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനുള്ള
ഭാഗ്യം ലഭിച്ചത് ബോളിവുഡ് താരവും ഇന്ത്യന്‍ സുന്ദരിയുമായ പ്രിയങ്ക
ചോപ്രയ്ക്കാണ്. ലബനന് സ്വദേശിയായ പ്രശസ്ത ഡിസൈനര്‍ സുഹൈര്‍ മുരാദി
തുന്നിക്കൊടുത്ത സ്ട്രാപ്ലെസ് ഗൗണണിഞ്ഞ് ചുവപ്പന്‍ ലിപ്സ്റ്റിക്കും
നെറുകയില്‍നിന്ന് രണ്ടായി പകുത്ത് ഒതുക്കത്തില്‍ കെട്ടിവച്ച മുടിയും
ഡയമണ്ട് കമ്മലും ധരിച്ചെത്തിയ പ്രിയങ്ക വേദിയുടെ ആവേശമായി. ഒലിവിയ
വൈല്‍ഡ് അലീഷ്യ വികാന്‍ഡര്‍, പ്രിയങ്ക എന്നിവരാണ് ഏറ്റവും മികച്ച
വേഷമണിഞ്ഞ് ഓസ്കര് വേദിയിലെത്തിയത്. ഓസ്കറില് പ്രിയങ്ക അണിഞ്ഞ
ആഭരണങ്ങളുടെ വിലകേട്ടാല്‍ ഞെട്ടും. 80 ലക്ഷം യുഎസ് ഡോളര്‍. ഏകദേശം 54 കോടി
77 ലക്ഷം.രൂപ. ലിയനാഡോഡി കാപ്രിയോ കഴിഞ്ഞാല്‍ ഓസ്കറുമായി ബന്ധപ്പെട്ട്
ഇന്ത്യ ഗൂഗിളില്‍ ആവേശപൂര്‍വം തിരഞ്ഞതും പ്രിയങ്കയ്ക്കുവേണ്ടിയായിരുന്നു.