Breaking News

Trending right now:
Description
 
Mar 01, 2016

ഹെല്‍മറ്റില്ലെങ്കില്‍ എത്രയാ പിഴ? ആയിരത്തില്‍ കൂടുമോ?

image

ആലപ്പുഴ ബീച്ചു ഭാഗത്ത് ഹെല്‍മറ്റില്ലാതെ (ലൈസന്‍സ്, ആര്‍സി, ഇന്‍ഷ്വറന്‍സ്, പൊള്ള്യൂഷന്‍ രേഖകള്‍ കാണിച്ചു.) പോയതിനു തടഞ്ഞുനിര്‍ത്തി പോലീസ് മൂന്നു ശിക്ഷാമാര്‍ഗങ്ങളാണ് മുന്നോട്ടുവച്ചത്.

1. ഉടന്‍ 300 രൂപ പിഴ അടച്ചേ പറ്റൂ.
2. ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുത്തു സ്റ്റേഷനില്‍ കൊണ്ടു പോകും. 500 രൂപ സ്റ്റേഷനില്‍ അടച്ചു വണ്ടി തിരിച്ചെടുക്കാം.
3. അല്ലെങ്കില്‍ കേസു ചാര്‍ജു ചെയ്തു ആയിരം രൂപയിലേറെ രൂപയ്ക്കു പണി തരും.

ഹെല്‍മറ്റ് ഇല്ലാത്തതിന് മോട്ടോര്‍ വാഹന ചട്ട പ്രകാരം നൂറു രൂപയാണു പിഴയെന്നിരിക്കെ, വഴിയില്‍ മുന്നൂറും പോലീസ് സ്റ്റേഷനില്‍ അഞ്ഞൂറും കോടതിയില്‍ ആയിരത്തില്‍ കൂടുതലും രൂപ പിഴ ആകണമെങ്കില്‍ അതനുസരിച്ചു ചെയ്യാത്ത കുറ്റത്തിനുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടായിരിക്കുമെന്നു ഭയപ്പെടുന്നതായി കാണിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്കു പരാതി അയച്ചിട്ടുണ്ട്. പോലീസുമായി നടന്ന സംഭാഷണവും വിശദമായി ചേര്‍ത്തിട്ടുണ്ട്.

മറ്റാര്‍ക്കും മാനസികമായോ ശാരീരികമായോ ഒരു തരത്തിലും ക്ഷതമുണ്ടാക്കാത്ത കാര്യത്തിന്റെ പേരില്‍ പല വകുപ്പുകള്‍ ചേര്‍ത്തു സാധാരണക്കാരെ വലിയ ക്രിമിനല്‍ കുറ്റവാളികളാക്കി മാറ്റുന്ന ഏര്‍പ്പാടു അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിച്ച് സ്വസ്ഥമായും ഭയരഹിതമായും സഞ്ചരിക്കാനുള്ള അവസരം നാട്ടുകാര്‍ക്ക് ഒരുക്കണമെന്നും ഒപ്പം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മറ്റൊരു കുറ്റവാളികളെയും പിടിക്കാതെ, ആര്‍ക്കുമൊരു ദോഷവും ചെയ്യാത്ത സാധാരണക്കാരില്‍ നിന്നു ചട്ടത്തില്‍ നൂറു രൂപയുള്ള പിഴ വിരട്ടിയും കള്ളവകുപ്പുകള്‍ ചുമത്തിയും ആയിരത്തിലേറെയാക്കുന്നതിലെ വാശിയും വൈരാഗ്യവുമാണ് വിഷയം.